ശഹ്റുൽ അമീൻ | Shahrul Ameen | Mashup Song Lyrics

 


ശഹ്റുൽ അമീൻ | Shahrul Ameen | Mashup Song Lyrics


 താജുൽ അമീനിന്റെ മീലാദ്...
താര സുറൂറിന്റെ രാവ്‌...
ഉമ്മുൽ അമീനിന്ന് ഉള്ളിൽ കിനാവന്ന് ആയിരം നെയ്തോരാ വസന്തമല്ലേ...
മർഹബം.. ബിക്ക യാ ശഹ്റൽ അമീൻ...

സ്വപ്നങ്ങളേ വരവായി വാന ത്തേരിൽ നിങ്ങളും കാത്ത റബീഅണവായ്...
ശലഭങ്ങളെ മനദാരിൻ പ്രേമ പ്പൊയ്ക പൂക്കളാലാഞ്ചിത
മാക്കുകില്ലേ....
സഫറിന്റെ രാവാകാശം തിര നീക്കി തെളിയുന്നെ മഹബൂബിൻ ജന്മ മഹീനാ...(2)
صلاة الله سلام الله على طه رسول الله...
 صلاة الله سلام الله على يس حبيب الله...(2)
അതിലോലമാർദ്ര നബി വദനം...
അഴകാർന്ന ഭാഷ്യമാ വചനം...
ജഗനാഥനേകി ഹിത ഭവനം...
ജയ മാർഗമായ നബി വചനം...
കാതിൽ ധ്വനിയാകും താളം ത്വാഹാ ത്വാഹാ...
അകതാരിൽ അലയായ് ഉയരും ത്വാഹാ ത്വാഹാ...
ശരറാന്തൽ കൈകളിലേന്തി കൂരിരുളിൻ തോട്ടത്തിൽ പ്രഭ വീശിയുദിച്ചങ്ങ് മാരുതനെ...(2)
ഇരുൾ പെയ്ത ദുനിയാവെ 
ഇഹ്‌സാൻ നെയ്ത നബിയോരെ...(2)
ഇഖ്ലാസിൻ മധു നുണയാൻ 
ഹിതം തരണേ സദാ ബദ്റേ...
صلاة الله سلام الله على طه رسول الله...
 صلاة الله سلام الله على يس حبيب الله...(2)
മധു കണമായ് മധുരിതമായ് ഹിമകളിലെഴുതിയ സ്വര രാഗം...
ഋതു പലതായി മുഖരിതമായ് മദ്ഹിൻ വരികളിൽ ആ ത്യാഗം...(2)
ഉയിരിന്റെ താളം അണയുമ്പോൾ ഉടലോർമയായി മറയുമ്പോൾ...(2)
തളരുന്ന ഖൽബിൽ ഹിമ മഴയായ് ആശ്വാസമാ സ്നേഹം...
അഭിലാശമാ ഗേഹം...
വിഷപ്പല്ലേറ്റ കതകുകളെ സിദ്ധീഖോരുടെ ഖദമുകളെ...
ഉമിനീര് ഔഷധമാക്കി ത്വബീബേ യാ ഹബീബോരേ...
നഫ്‌സി നഫ്‌സി തളരുമ്പോൾ 
ഹതാശരായി അലയുമ്പോൾ ശഫാഅത്തിൻ കരം നീട്ടി തുണക്കൂ യാ ഹബീബള്ളാഹ്...
انت امّ ام اب ما رأينا فيهما...(2) 
مثل حسنك قط يا سيدي خير النبي...(2)
الصلاة على النبي والسلام على رسول
 الشفيع الابطحي والحبيب العربي...

വസന്തം വിരുന്ന് വന്നു സുഗന്ധം പരന്നു...
ദിഗന്ധങ്ങൾ എഴും പിന്നെ അജബ് നിരന്നു...
ഇരുൾ വീണ വഴി പിന്നെ...(2)
കുളിരായ് മറിഞ്ഞു...
തണൽ തേടി അലഞ്ഞോരോ സുഖമന്നണിഞ്ഞു...
നബിയവരെ സുകൃത നിലാവേ നിരുപമമാം മമജീവേ...
നറു നിറവേ തിരു നബി നൂറേ നിഖിലരിൽ അഷ്‌റഫുൽ ബഷ്റേ...
സത്യ മതത്തിൻ വിത്ത് ഹൃത്തിൽ പകുത്ത മുത്ത്...(2)
സകലർക്കും റഹ്മത്ത് രാജാ...
എന്നും ഉറവിടുന്ന പുണ്യ മദ്ഹരുവി അതിരല്ലാതൊഴുകിടും താജാ...
ഉലകിതിലഹദവൻ അഖിലത്തിൽ നിമിത്തമായ് ഉദിപ്പിത്തൊരതുലിത പ്രഭ നബിയേ...
ഉപമകൾ വിവരിക്കാൻ കഴിയാതെ ഒതുങ്ങിടും അതു വിധ മഹിമകൾ നിറഞ്ഞൊളിവെ...
മക്കാ മരുവിൽ വിരിഞ്ഞ റബീആം മെഹബൂബർ നബിയിൽ സലാം...
മർത്യരൊക്ക ഒടുക്കം മഹ്ശർ സഭയിൽ ആശ്രയമാകും സലാം...
തിരു ത്വാഹ റസൂൽ നബി ചാരെയണഞ്ഞ് 
ആദരവോടെ സലാമുകൾ ചൊന്ന് ഉൾദാഹമെല്ലാം ശമിക്കാൻ വിധിച്ചീടണേ...(2)
നൂറേ നൂറേ ആ മുഹബ്ബത്ത് രുചിച്ച് മരിക്കാൻ തൗഫീഖ് അരുളിടണേ...(2)
يا ولي الحسنات يا رفيع الدرجات
صل الله على محمد صلى الله عليه وسلم
كفرن عني ذنوبي واغفرن لي سيئات
صل الله على محمد صلى الله عليه وسلم
عالم سر وأخفى مستجيب الدعوات
 صل الله على محمد صلى الله عليه وسلم
انت ستار المساوى و مقيل العثرات
صل الله على محمد صلى الله عليه وسلم
أنت غفار الخطايا والذنوب الموبقات 
صل الله على محمد صلى الله عليه وسلم
ربنا ارحمنا جميعا بجميع الصالحات