മുത്തിനെ കാണുവാൻ എന്തൊരു ചേലാണ് | Muthine Kanuvan | Madh Song Lyrics | Adhil Panoor | Althwaf Erumappetty | Mubashir Perinthattiri


മുത്തിനെ കാണുവാൻ എന്തൊരു ചേലാണ്...

ആ നാമം കേട്ടിടാൻ ഖൽബിന് ഹരമാണ്...(2)

കരുണ പകരും റസൂല്...

കാട്ടി ദീനിന്റെ ചേല്...(2)

കാലത്തിനാശ്രയിക്കാൻ

അഹദ് തന്ന വസീല്...(2)



പണ്ട് അന്നാ മരുഭൂവിൽ ഇരുൾ നീക്കിടാൻ

പരിശുദ്ധ തിരുദൂതർ പ്രഭയായതാ...

പിൽകാല വേദങ്ങൾ പിൻ വാങ്ങുവാൻ

പരമോന്ന പൊരുളായ ഖുർആനിതാ...

മർത്യന് അഭിലാഷമായി മുത്ത് ത്വാഹാ...

മനസ്സിന് അനുരാഗമായെത്തി റാഹ...(2)

മധുരം നിറഞ്ഞ മദ്ഹാൽ മനസ്സിൽ

മലരിൻ അഭിവാഹനം...



മുത്ത് റസൂലിന്റെ പൂമേനിയിൽ സ്പർശിച്ച

കാറ്റല്ലോ സൗഭാഗ്യവാൻ...

മണ്ണിൽ പിറന്നുള്ള വെൺ താരമിൽ പാടി

അപദാനം വ്യഥ തീർത്തിടാൻ...

ആദം നബി മുതൽ കാത്തിരുന്നു...

ആകെ ലോകം പുകൾ പാടിടുന്നു...(2)

നിത്യം സ്വലാത്തിൽ സത്യം നിറഞ്ഞ

അറിവിൻ പ്രഭ വരം...