റൗളയിൽ ചെന്നെൻ തിങ്കൾ ഹബീബിൻﷺ / Roulayil chenen thingal habeebine

 




🌹 *റൗളയിൽ ചെന്നെൻ തിങ്കൾ ഹബീബിൻﷺ* 🌹


റൗളയിൽ ചെന്നെൻ തിങ്കൾ ഹബീബിൻﷺ ചാരത്തൊന്നണയേണം... മദ്ഹിൽ ഞാനലിയും നേരം എൻ ജീവൻ...

റൗളയിൽ പൊലിഞ്ഞിടേണം... റൗളയിൽ പൊലിഞ്ഞിടേണം...

 (റൗളയിൽ)


എന്തു ചന്തമതിലേറെ മധുരം റൗളയിൽ വിരിയുന്ന പൂവിൽ...2 മെല്ലെ മെല്ലെയാ പൂന്തോപ്പിൽ ചിത്ര

 ശലഭമായ് ഞാനണയും...

തേൻ നിറഞ്ഞൊരാ

മധുര മലർമൊട്ടിൽ...

എന്റെ ചുണ്ട് പതിയും...

(റൗളയിൽ)


എത്ര സന്ധ്യ അതിലേറെ പകലിൽ എന്നിടനെഞ്ചിൽ ദാഹം.. 2

മെല്ലെ മെല്ലെയാവാതിൽക്കൽ എത്തി നോക്കുമെൻ മിഴി രണ്ടും നിറയും മിഴിനീരിൽ മലക്കുൽ മൗത്തിന്റെ രൂപം കണ്ടിടേണം...

 (റൗളയിൽ..)


/ *മദീനയുടെ👑വാനമ്പാടി*