മനസ്സിന്നകം കേഴുന്നിതാ | Manassinnakam Kezhunnitha | Devotional Songs Lyrics | Rahoof Azhari Ackode | Nasar Cherumukk

 



 മനസ്സിന്നകം കേഴുന്നിതാ മന്നാനേ നിന്നിലായ്...
മണ്ണോട് ചേരും മുമ്പ് നാഥാ തൗബ കേൾക്കണേ... പാപങ്ങളേറെ ചെയ്തു പോയി പാപി ഞാനിതാ...
പാപം പൊറുത്തു റഹീമേ എന്നിൽ നാക ലോകം താ...


ജീവേകി എന്നിൽ വായു വെള്ളം നൽകിയോനള്ളാഹ്...
ശുക്റോതിടാതെ നിന്റെ മണ്ണിൽ ഞാൻ നടന്നു പോയ്....
നീ നൽകിയുള്ള അനുഗ്രഹങ്ങൾ ഏറെ സ്രേഷ്ടമാ...
നിന്നോട് തേടിടുന്നു റബ്ബേ പാപി ഞാനിതാ...


എൻ തൗബ കേൾക്ക് തമ്പുരാനേ നിൻ കടാക്ഷമേ... എന്നിൽ നിറക്കൂ ഭാഗ്യമാം നിഹ്മത്ത് യാ ജലാൽ... മരണത്തിൻ നേരം നിന്റെ നാമം നാവിലേകണെ... ഖൈറായ മരണം നൽകി നാഥാ നീ തുണക്കണേ...