തിരുനബി | സാര ശോഭിത വേദമോതിയ | Thirunabi | Sara Shobitha | Madh Song Lyrics | Junaid Hasani Chorukkala | Suhail Faizy Koorad | Firdhous Kaliyaroad

 


 
thiru nabi

സാര ശോഭിത വേദമോതിയ ത്വാഹ തിരുനബി നേതാ...
സ്നേഹ പൂരിത പാത പാകിയ മോഹവനി മഹ്മൂദാ...(2)
ഉടലാർന്ന പ്രേമമാ തരുള്...
ഉലകിൻ നിദാനമാ പൊരുള്...(2)
മണ്ണിൽ മാലോകരും മേലെ മാലാകരും വാഴ്ത്തും മധു മദ്ഹലകൾ അണമുറിയാതെ...


അമ്പിയ രാജ റസൂല് അലിവിൻ സുവർണ നൂല്...(2)
പാരിതിലാകെ പാലൊളി പാകും 
പനിമതി എന്റെ വസീല്...(2)
കാമിലിൻ വിസ്താരത്തിൽ
കാവ്യലോകം തോറ്റു പോയ്...(2)
കരുണനിലാവ് ഹബീബ് സ്വല്ലല്ലാഹ്...
അനുരാഗ രാഗ ശീലുകൾ
അദബോടെ ഒന്ന് പാടുകിൽ...(2)
അഭയം തരും നിജം തിരുനബി തൻ മദ്ഹുകളോതാം...


തീരാ കലുശി‌ത ഭാരം തിരു മുന്നിൽ വന്നു ചേരും...(2)
തേൻമൊഴി തൂകും നറു ചിരിയോടെ
വന്നവർ മറുകരയേറും...(2)
ദൂതരെ ഭാഷ്യങ്ങളിൽ
തൂമ തൻ തെളിനീരുകൾ...(2)
ആ തെളിനീരിൽ തെളിയും പരിഹാരം...
അനുരാഗ രാഗ ശീലുകൾ
അദബോടെ ഒന്ന് പാടുകിൽ...(2)
അഭയം തരും നിജം തിരുനബി തൻ മദ്ഹുകളോതാം...