സ്വതന്ത്ര ഭാരത പൂങ്കാവനത്തിൽ | Swathanthra baratha Poonkavanathil | Song Lyrics | Independence Day | Maadin Academy

 


 സ്വതന്ത്ര ഭാരത പൂങ്കാവനത്തിൽ 

ജനമനമഖിലം കോൾമയിർ കൊള്ളുന്നു.... 
നാനാത്വത്തിൽ ഏകത്വ മഹിത പൈതൃകംകാക്കുക നാം
സജ്ജം സുശക്തം ഉറക്കെപ്പറഞ്ഞിടും...
ഭാരത് കിസീ കാ നഹീ ഹെ
ഇൻഡ്യാ സബ് കാവത്വൻ ഹെ...
  

കുമ്പിട്ട് നാഥനെ വണങ്ങിടുന്നോർ...
കുരിശിട്ട് കുറിതൊട്ട്തോളോട് ചേർന്നോർ...
കൈകോർത്ത് കരുതലോടെകാവലായ് നിന്ന്...
ഇന്ത്യ എന്നാശയത്തെ കാത്ത് സൂക്ഷിപ്പുവാൻ... 
സജ്ജം സുശക്തം ഉറക്കെപ്പറഞ്ഞിടും...
ഭാരത് കിസീ കാ നഹീ ഹെ
ഇൻഡ്യാ സബ് കാവത്വൻ ഹെ...
 

ഉമർ ഖാളി ടിപ്പുവും അലീ സഹോദരർ...
ഗാന്ധിജി ചർക്കകോർത്ത കരമിൽ ഭദ്രമായ്...
ഡോക്ടർ അംബേദ്‌കർ അന്ന് ധീരമായ് മുന്നിൻ നിന്ന്...
രാജ്യത്തിൻ സ്വാതന്ത്ര്യപ്പടനയിച്ചവർ...
ഹസാർ നദികൾ പോലെ സൗഹാർദം കളിയാടി...
ആസാദി വിളി മുഴക്കി ആയിരങ്ങൾ അലകടലായ് ...

സജ്ജം സുശക്തം ഉറക്കെപ്പറഞ്ഞിടും...
ഭാരത് കിസീ കാ നഹീ ഹെ
 ഇൻഡ്യാ സബ് കാ വത്വൻ ഹെ...
എന്തു സുന്ദരം ഇൻഡ്യാ Zameen...
എന്നും ഭദ്രമാ ഹർzaman...

(സജ്ജം സുശക്തം.....)