നബിദിന സ്വാഗത ഗാനം -2022 | Nabidhina Swagatha Ganam

 *നബിദിന സ്വാഗത ഗാനം -2022*

🌙🌙🌙🌙🌙🌙🌙🌙🌙🌙

✍️ *ശൗഖത്തലി റഹീമി*

💚💚💚💚💚💚💚💚💚💚

 *ജിന്നും ജബലും* 


പരനേകിയ പുണ്യ വസന്തം..

പരപ്രീതി വരിച്ചൊരു നേരിൻ ചന്തം....

പരിപൂർണ്ണ നിലാവാം നബിയുള്ളാ.. നിത്യം

പരകോടികൾ ചൊല്ലുന്നൂ സ്വല്ലള്ളാ...

          (പരനേകിയ)

ആലത്തിൻ സബബൊളി പൂവെ..

ആശ്വാസ തിരു കനി ജീവെ.. (2)

ആനന്ദത്താലിത ആതിരു ജന്മദിനം വന്നേ... ഇന്ന്

ആഹ്ലാദത്താലിത അധരം പുഞ്ചിരിയാൽ നിന്നേ.....


തിങ്കൾ മുത്ത് റസൂലിൻ ജന്മദിനത്തിൽ ഞങ്ങൾ പാടട്ടെ..

തികവിൽ *MIM* ൻ മക്കൾ സ്വാഗത ഹാരം ചാർത്തട്ടെ.... (2)


ഇൽമിൻ്റെ വിഹായ സ്ലേറി പാറി പറന്നൊരു പണ്ഡിതരെ..

ഇഖ്ലാസിൻ പാതയിൽ നമ്മെ നടത്തിയ നേരിൻ വാഹകരെ.... (2)

നടത്തിയ നേരിൻ വാഹകരെ...


പാടട്ടേ ഉസ്താദോർക്കും...

പാവന പണ്ഡിതർക്കും...

പാരിൻ്റെ അജ്ഞത നീക്കിയ പാവനാം മുല്ലെ - ഞങ്ങൾ

പാടുന്നു സ്വാഗത ഗാനം മംഗളമാലിന്നേ....


കമ്മിറ്റിക്കായിത കോർത്ത്....

കനിവാലെ സ്വാഗതം ചാർത്ത്...

നേരിന്നായ് ഒത്തൊരുമിച്ചൊരു ദീനിൻ പാലകരെ - ഞങ്ങൾ

നേരുന്നു ആഘോഷക്കമ്മിറ്റിയിലും പിന്നേ...


ആദരവാലേറെ ഉമ്മാക്കും ചൊല്ലുന്നൂ...

ആവേശത്താലിത ഉപ്പാക്കഹ് ലൻ സഹ് ലൻ പാടുന്നു....

സോദരിമാരിലും സ്വാഗതം പാടുന്നൂ..

സോദരർക്കായിരമായിരം സാവേശത്താൽ ചാർത്തുന്നൂ...

സാവേശത്താൽ ചാർത്തുന്നൂ.....


ലൈറ്റും സൗണ്ടേകിയ മലരെ..

ലൈലിൽ ഒളിവേകിയ കുളിരെ...

ചാർത്തട്ടെ സ്വാഗതമിന്നൊന്നായിതാ...


അറിവൽ വിഹരിക്കും കിളിയേ...

അറിവിൻ വഴി പുൽകിയ മതിയേ..

അരുളട്ടെ വിദ്യാർത്ഥികൾക്കും സദാ...


വന്നു സദസ്സിന്ന് മുന്നിൽ ഒത്തിത കൂടീ...

മർഹബയുമോതീ....


വർഗ്ഗ വൈരും തീർത്തിടാതെ കുല്ലിലുമോതി...

സ്വാഗതവും പാടീ... (2)


ജാതീ മറന്നിടാം.....

ജാഗ്രത പുൽകിടാം...(2)

സോദര ഹൃത്തിലും ഞാൻ പാടട്ടെ സാദരം...

സ്വാഗത മാലവർക്ക് ചാർത്തട്ടെ ഈ കരം....


സത്യ റസൂല് വന്ന നാളിന്ന് മംഗളം...

സർവ്വം മദ്ഹിനാലെ വീശുന്നു പരിമളം...


ഖൽബാകെ ആമിനാൻ്റെ മോന് പാടി മർഹബാ....

കാലം കൊതിച്ച മുത്തിൽ ഏക് നാഥാ നിൻ കൃപാ...

കണ്ടാലും പൂതി തീർന്നിടാത്ത മോന് മുജ്തബാ...

കണ്ണിൽ കിനാവിലെങ്കിലും തരേണെയാപ്രഭാ....


പറയട്ടെ കുല്ലിലൊന്നായീ....(2)

പാടിടട്ടെ നന്നായീ....


അണയുന്നോരിൽ...

അരുളാം ചേലിൽ...

അഹ് ലൻ സഹ് ലാ.....


ഓർക്ക് സത്യ ദീനിൻ ശോഭ വന്നുദിച്ചു വിണ്ണില്.... (2)

ഓമലാം റസൂലിൻ ചേല് കണ്ണില്....

ഓളങ്ങളായ് നിറഞ്ഞു മദ്ഹ് മണ്ണില്....


വന്ദ്യ സദസ്സിൽ സഹർഷം ചൊല്ലിടട്ടെ ചേലില്..... (2)

വന്നണഞ്ഞ പുണ്യ ഹൃത്തിൻ മുന്നില്...

വസ്സലാം പറഞ്ഞിടട്ടെ നിന്നില്.....


വന്നണഞ്ഞ പുണ്യ ഹൃത്തിൻ മുന്നില്...

വസ്സലാം പറഞ്ഞിടട്ടെ നിന്നില്..... 


               *ശുഭം* 

 *NB :- മദ്രസയുടെ പേരിൻ്റെ ഭാഗം എഡിറ്റ് ചെയ്ത് ഉപയോഗിക്കുക.* 

💚💚💚💚💚💚💚💚💚💚