അജബെന്തജബാനെ | Ajabenthajabane | Mappilappatt Lyrics | Rinad Melmuri
October 07, 2022
ഇശൽ : ഓശാ ബിരുത്തം
അജബെന്തജബാനെ
അറയിങ്കൽ കടന്തുതൈ
ആട്ടിയാൾ നിറം നല്ലെ വിരിപ്പുമ്മല്
കിടന്തു തൈ
കടന്തുടൻ മങ്ക നിത്തിരയാകൈ
കനവതുകണ്ടു സുത്തിരമാകൈ
സുരമന്ദിരം അതിലെന്തൊരു
തരംസുന്ദിര മധു മദിരോ.
മധുരസ പ്പറുദീസ യതിൽഖൊശി
യിടൈ ഹിതാ
മഹാരാസാ ഇബ്റാഹീം അദ്ഹമിതാ
മുന്നമെ ഗളബായ് നിണ്ടിതാ
ഹുജ്ജത്താകൈ ഹാജത്താകൈ
മൊഞ്ചുടലാളിൽ ളർബാകൈ കഥ
ചെപ്പിടൈറാവി ചൊർക്കുടെ പൂവി
അപ്പൾ നടപ്പ് സുഗലാകെ
സുഗലൊട് മടവികൾ എളുന്തിട്ടാരോ,
ശുജാഹോരെമുനംമങ്ക അളുതിട്ടാരോ
പൊട്ടി അടിയുടൻ കിട്ടി ഉടലിടം
പൊട്ടിപ്രതിഫലം ചിരിവിടർന്താരോ
അജബുടെ നിജമതു തിരിന്തിടാ തുടനടി
അടവിയെ വിളിത്തിടൈ സബബൊണ്ട് വിരുത്തി ടാൻ
അപ്പൾ ചോടിതാശി
മടവിയാൾഉരപെടെകേപ്പിൻഖോജാ
മമയിതുനിമിഷമെ കിടന്തതാൽ രാജാ
രാസായെനതെഖിസാസും ചെറുതെ
കാലാകാലമിൽ വാകും ഉമതെ
ഉമക്കണുന്തിടും പെരും
ഖിസാസതിൻ അളവതെത്തിരയാം
ഖോജാവിൻ ചിന്ത രാജാവിൽ മുന്തി
ഖസ് റാങ്കം വിട്ടു ഖറജാകൈ കിളി
തപ്പീടൈ അപ്പം തുപ്പീടൈ ചിപ്പം
ചെപ്പീനതൃപ്പം പുകളാകൈ
പുകളുടെ വകമൊളി തരിത്തിട്ടാരോ
പദവികൾഖൊഷികളും വെടിന്തിട്ടാരോ
കിട്ടും അശണമതൊട്ടും കുറപെടാ
തൂട്ടും അടിയരിൽ നിജമറിന്താരോ
കടുകടു കഠിനമാം കൊടുംപാറ
യതിനകം
കിടന്തിടും ചെറുകീടം ഭുജിത്തിടും അശണമെ ഹഖൻ ജോഗ പാക്യം
അകമലർ പുളകിതമാകിന രാജാ അരമന സുഖബൽഖീ ത്യജിത്തിടൈ താജാ
രാസായെനതെഖിസാസും ചെറുതെ
കാലാകാലമിൽ വാകും ഉമതെ
ഉമക്കണുന്തിടും പെരും ഖിസാസതിൻ അളവതെത്തിരയാം
Post a Comment