ഹർബിൻ നിദാ കേൾകെ ഹൻളലതങ്ങൾ | Harbin Nidha Kelke | Mappilapattu Lyrics | Abu Mufeeda Tanalur | Mehjabeel Vengara

 

ഹർബിൻ നിദാ കേൾകെ ഹൻളലതങ്ങൾ
അറയിലൊരുങ്കിഇരിപ്പാലെ ചൊങ്കിൽ
ചൊങ്കിലിരിപ്പോതിൽ മങ്കയോടത്തരുൾ
തങ്കൾ ബിരുത്തി അറിത്തിടവെ
ചൊങ്കർ ഹബീബും തരുളവരൊത്ത്
ഇറങ്കിയതാവിളി കേട്ടിട വെ
കേട്ട് ഇത്താനമിൽ ഇത്തിരി പോലും
ഇരിത്തമൈസാധ്യമതല്ല പൂവേ
കോട്ടമതില്ല അതിനേട്ടമതൊത്തിരി
കിട്ടുമെ ആബശി പോയിടവെ
കാണാം ഹയാത്താലെ ഞാനിങ്ക് വന്നാൽ
കണ്ടില്ലയെങ്കിൽ സുബർഗത്തിലൊന്നാ

ഹിർ സാലവർ മുന്തി അണന്തിടുവാൻ
രണ മണ്ഡലമേറാനാ ദിനമെ
ഇറൈവൻതിരുദീനിനായ് കാവലൊരിക്കിടാൻ കണ്ടവർ വെമ്പിടവെ
അറബിട്ടിടലായ് ഹരമേറ്റിടലായ്
അവര ങ്കണ ചേലകളൊക്കെ അടുക്കി
പരത്തരമങ്കികൾ ഒത്ത് നിവർത്തി
കരത്തിൽ പല ത്തരമൊക്കെയൊരുക്കി
ദഹബായിടവേ തരമോതിടവേ
ഗർസേ വിട വാങ്കിടാൻ കൊതി
അരശരോടൊത്തിടുവാൻ അതി
പര സുഖ പുക്കിടുവാൻ

അർശിൽ പുകൈന്തോരെ ഇടബലമിൽ
അടി ബെത്തവരൊത്തണി പോയിടവെ
അരിശം മികൈന്തോരതി ഹുങ്കരഖറ ജായ് വരവായിടവെ
കൊതി പെട്ടിടവെ തുദി ചൊല്ലിട വെ
അവർ മെയ് മന മൊക്കെഹദത്തിൽ ലയിത്ത്
മഹിത്തലംബിട്ട് പഥത്തിൽ നി ലൈത്ത്
മതിത്ത് പുളർത്ത് പടക്കടവത്ത്
ഫർഹായ്മനമേ പിരിയും തരമേ
മാരനായ് ചമൈന്തിരുന്നാ മണിയറ
മാളികയായ് ബരുമെ സുബർഗമിൽ
മാനിതർക്കൊരുങ്കിടുമെ

അർളും സമാകുല്ലും
അത്തരമൊത്തിരി തുദിയായ്
വാഴ്ത്തവെ ശാഹിദരെ
അരികിൽ തിരുമുത്ത്ശഫീ
ആരും ബന്ത് മിളി നി റെനിന്താരെ
മറ ബെത്തിലായ് അതിൽ വെത്തിടലായ്
നബി തങ്ങൾ ബിളിത്തരി കോരിലുരത്ത്
ജലത്തെ ബരുത്തി ജനാസനനൈത്ത് കുളിപ്പിത്തിടവെ സ്വഹാബയുരത്ത്
ശഹീദായവരെ ലാ തഗ് സീൽ പതിവേ
ഹൻളലയിൽ വാജിബായ് ഗുസ്ൽ
അത് എന്നിലും അറിവായ് നബി
അസ്ഹാബിലുന്നിടലായ്