പഴമപ്പാട്ട് | Old Nonstop Song Lyrics | Thwaha Thangal | Nasif Calicut | Mahfooz Kamal

ഗുണമണിയായ റസൂലുള്ളാഹ്...
തണിപകരും ഗുരു നൂറുള്ളാഹ്...
ഇഹപര നബിയാം ഹബീബുള്ളാഹ്...
ഇറയോന്റെ കനിയെ സ്വല്ലള്ളാഹ്...(2)
പതിമക്കത്തുതിത്തൊരു മലരല്ലേ...
പരിശുദ്ധ കതിരൊളി ബദ്റല്ലേ...
പരിമള സുരഭില കാവല്ലേ...
പെരിയോന്റെ ഖുദ്സ്സിലെ മയിലല്ലേ...(2)
മർഹബാ യാ നൂറ ഐനി
മർഹബാ യാ ജദ്ദൽ ഹുസൈനി
മർഹബ മർഹബ നൂറ് മുഹമ്മദ്
മർഹബ മർഹബ മർഹബ...(2)

ആറ്റൽ നബിയുടെ മകൾ ഫാത്തിമാ...
അലി ഹൈദറിൻ പ്രിയ വിടർ ഫാത്തിമാ...
ആശിച്ചൊരു റുമാൻ പഴം തിന്നുവാൻ...
അത് പൂമാരനോട് പറഞ്ഞു വാങ്ങാൻ...(2)
ആറ്റി പോറ്റി വിടർ പറഞ്ഞൊരാശാ...
അത് സാധിപ്പിക്കുവാൻ ഇല്ലല്ലോ കാശാ...
അത്ര ദാരിദ്രമാം അവർ പരീക്ഷാ...
അതിനാൽ ഉള്ളം തന്നിൽ ഏറി നിരാശാ...(2)

സുന്ദരാ നാളല്ലെ ഇന്നിതാ മീലാദല്ലെ...
അമ്പിളി സന്തോഷാ പുഞ്ചിരി തൂകി നിന്ന്...
ആരംഭത്തോടെ ഇന്ന് മർഹബാ പാടിടട്ടെ...
മർഹബാ നൂറ ഐനി
മർഹബ ജദ്ദൽ ഹുസൈനി...(2)

പാടി ബിലാലെന്ന പൂങ്കുയില്...
പണ്ട് പാവനദീനിൻ തേനിശല്...
കാടിളകും കുഫിർ കൂട്ടത്തില്...
പുണ്ണ്യ കലിമത്തുറപ്പിച്ച പൂങ്കരള്...(2)
നേരിട്ടൊരഗ്നി പരിക്ഷണങ്ങൾ
നേരിനു വേണ്ടി സഹിച്ചിടുമ്പോൾ
ഏക ഇലാഹിൻ ദീൻ വഴിയിൽ
പതറാതെ നിന്ന മഹാനവര്...(2)
ആരും വാഴ്ത്തി പാടുന്ന
ബിലാൽ റബാഹാ റളിയള്ളാഹ്...(2)

കിളിയേ.... ദിക്ർ പാടി കിളിയേ...
സുബ്ഹിക്ക് മിനാരത്തില്
വലം വെച്ചു പറക്കുന്ന
ദിക്ർ പാടി കിളിയെ നീ നില്ല്
മേലെ മേലാപ്പിട്ടൊരാകാശത്തി-
നപ്പുറത്തെ സുവർഗ്ഗത്തിൽ
അതൃപ്പങ്ങൾ കാണുന്നുണ്ടോ ചൊല്ല്...(2)

തഞ്ചാവൂരെന്നൊരു നാട്ടിൽ
മുത്തുപ്പേട്ടെന്ന തട്ടിൽ
പൊലിവോടെ അന്തിയുറങ്ങും
വലിയുള്ളാഹി...(2)

മാന്യ മഹാനവരായുള്ളാ...
മാലിക് ദീനാർ റളിയള്ളാഹ്...
കാസർകോട് മറഞ്ഞുള്ളാ...
മാനിദരാം തിരു നൂറുള്ളാഹ്...(2)

മക്കത്തെ ജബലുകൾ കിടു കിടുത്ത്
ശക്തനാമുമറിന്റെ വരവിനൊത്ത്
ഹഖൊത്ത റസൂലോരെ ശിരസ്സെടുത്ത്
ഇക്കയ്യിൽ കൊണ്ട് വരുമെന്ന് ഗർജിച്ച്...(2)
ഉടവാളൂരിയെടുത്ത് ഉമറതാ കുതിരപുറത്ത്
ഉശിരതാ കാണിച്ചിട്ട് ഉടനടി പുറപ്പെട്ട്
ഉലകിന്റെ തെളിദീപം
കെടുത്തുവാൻ വേണ്ടി
കെടുത്തുവാൻ വേണ്ടി...

ഉണ്ടോ സഖീ ഒരു കുല മുന്തിരി
വാങ്ങീടുവാനായി നാലണ കയ്യിൽ
ഉണ്ട് പ്രിയേ ഖൽബിലൊരാശ
മുന്തിരി തിന്നിടുവാൻ...(2)
അങ്ങാര് എന്നറിയില്ലേ
അങ്ങീ നാട്ടിലെ രാജാവല്ലേ
അങ്ങ് വെറും നാലണയില്ലാ യാചകനാണെന്നോ...(2)
പ്രാണ സഖീ നന്നായറിയാം
ഞാനീ നാട്ടിലമീറാണെന്ന്
എന്നാലും എന്റേതായൊരു
ദിർഹവുമില്ല പ്രിയേ...(2)