മീലാദുന്നബി റാലി പാട്ട് | Meeladunnabi Rali Pattu Lyrics | Shuaib Kolappuram | Jimshad Kolappuram
Song :001
രീതി: അസർ മുല്ലപ്പൂവേ... അഴകിൻ നിലാവെ..
അൽഹംദുലില്ലാഹ്... ശുക്റോതി നല്ലാ... അതൃപ്പത്തിലല്ലേ... ആനന്ദമല്ലേ...
അഹമ്മദ് ത്വാഹാ പിറന്നാളിന്നല്ലെ...
മണിമക്ക മണ്ണിലുദിത്ത നിലാവെ..
മഹിതലമാകെ നിറഞ്ഞ സുനൂറെ...
പ്രപഞ്ചം പടക്കാൻ.. സബബായ നൂറെ... പരൻ തന്ന ജീവെ,
പ്രഭു ഖാത്തിമോരെ..
ഹാദീ സിറാജെൻ-
ദാനീ ഹബീബെ...
കരുണക്കടലെ കരളിൻ പൊലിവെ..
കരതലമേകാൻ ഇവനിൽ വസീലെ...
...... ..... .... .... ......
ഇരസപ്പൂങ്കാറ്റ് വരുന്നെ റബിഇൻ പരിമളം വീശി നിറഞ്ഞേ..
ഇശ്ഖിൻ്റെ തേൻകണം ചുണ്ടിൽ മധു പകരുന്നൊരു ശീലു പൊഴിഞ്ഞേ..
സ്വല്ലി അലാ... സയ്യിദുനാ
ഖുർറത്തു അഹ്-യുനിനാ...
സല്ലിം അലാ... ശാഹിദുനാ
സനദീ-വ- മുർഷിദുനാ...
പൊൻ പുഞ്ചിരി പുന്നാരമേ..
പൂത്തമ്പിളി മന്ദാരമേ..
പൂർണ്ണേന്തു തോൽക്കുന്ന മാറ്റുള്ളയൊളിവേ...
....... .... .... .... ... ... ....
Song :002
രീതി: മുത്തായ ഫാത്തിമ്മാൻ്റെ നിക്കാഹിൻ്റന്ന്....
ആമിനാ ബീവിയ്ക്കന്ന് ത്വാഹാ പിറന്ന്...
ആറ്റലാം തിരുനൂറിൻ പിറന്നാളിന്ന്...
ആരാലും വാഴ്ത്തിപ്പാടും കനിമോൻ വന്ന്...
ആമോദം അലതല്ലും സുദിനമിന്ന്....
..... ..... ..... ..... .......
മുത്ത് പിറന്നിടും നേരം അജബുകൾ അനവധി ഉലകിൽ വെളിവായെ...
മുത്തി മണത്ത് ആമിന ബീവി ആറ്റക്കനിയില് കുളിരായേ...
എത്തി ഹലീമാ ബീവിയും കുഞ്ഞിനെ പാലൂട്ടാനായ് അണവായെ...
ചിത്തിര മുത്തൊളിത്വാഹ റസൂല് അവരിലുമാരിലും വരമായെ...
.... . . .. ... ..... ..... ...
കിസ്-റാ കൊട്ടാരങ്ങൾ ഞെട്ടിവിറച്ചതും അവരിൽ പതിവില്ലാ...
സാവാ വറ്റിവരണ്ടത് കണ്ട് അന്ധാളിച്ചവർ കുറവല്ലാ...
ലാത്തയും ഉസ്സയും തലകീഴായി മറിഞ്ഞു വീണത് മുമ്പില്ലാ...
ലഅനത്തായ പിശാചവനിതുപോൽ അലമുറയിട്ട് കരഞ്ഞില്ലാ...
..... .. .... ..... ..... ..... ...
Song : 003
രീതി: ശിവമല്ലിക്കാവിൽ...
മീലാദാഗതമായ്... മോദമേ നമ്മിൽ...
ഘോഷമേ ചൊങ്കിൽ..
മൗലിദിൻ്റെ ഈരടികൾ ഖൽബകം റങ്കിൽ...
സരസിജ മലരഴകിൻ
സുരഭില നാളണവായ്...
സമദുടയോൻ കൃപയിൽ
സുകൃതം പെയ്യുകയായ്...
ഇന്നാറ്റലാം തിരു ത്വാഹ ദൂദരെ ജന്മനാളാരവം...
.... ...... .... ..... ...
അണിചേർന്നു വരവായ്
അധരം സ്വലാത്തായ് പുന്നാര കുസുമങ്ങൾ ഈ വഴിയിൽ...
അശകൊത്ത നബിയിൽ
അതിരറ്റ സ്നേഹ മലർമഴ പെയ്യ്ണ ഈ നാളിൽ...
ചെമ്പകപ്പൂ ചേലെ...
ചന്ദിര പ്രഭ ഹാലെ...
ചന്തമിൽ തിരുവോരെ വെല്ലാൻ
മഖ്ലൂഖില്ലാ....
________________________
Song :004
രീതി: എന്തെ ഇന്നും വന്നീലാ.. എന്നോടൊന്നും ചൊല്ലീലാ...
മേഘംപാകും തണലവരിൽ
ഹജറും ശജറും സലാമവരിൽ...
ചൊന്നല്ലോ സാദരമാ നൂറിൽ - സ്നേഹസമക്ഷം
ഇന്നല്ലോ മീലാദാഘോഷം...
വന്നല്ലോ
സുകൃതം, സന്തോഷം...
മദ്ഹിന്നീരടിയീണത്തിൽ..
മധുരിത നാളിൽ മോദത്തിൽ..
മഹിത മനോഹര നാളെത്തി
മലർമഴ കൊള്ളാൻ നാമെത്തി...
മണി മക്കത്തുദയം ചെയ്ത റസൂൽ... എന്നാശഖനിയേ-മദ് ഹാലെ ഹാരം ചാർത്തിടാം...
മഅശൂഖിലഭയം തേടിടാം...
________________________
Song:005
രീതി: ചക്കര ചുണ്ടിൽ തേച്ചുവെച്ചൊരു പുഞ്ചിരി...
ചന്ദ്രിക തോൽക്കും സുന്ദരമേ തങ്ങള്..
ചരിതമിൽ ലങ്കും ശ്രേഷ്ഠരെൻ്റെ തിങ്കള്
മീലാദണവായ്... മദ്ഹൊളി വെളിവായ്..
ചന്തമിൽ മുമ്പര് അമ്പിയാ വമ്പര്
ചിന്തുമേ പരിമളം
ത്വാഹിറെൻ്റെ ദൂദര്
മഹ് മൂദണവായ്...
മനസകം നിറവായ്
.... ..... .... .... ...
സകല സൃഷ്ടികൾക്ക് സബബ് സയ്യിദേ മുഹമ്മദീ...
സകലശേഷ്ട്രതക്ക് മികവ്
താജരേ അഹമ്മദീ...
അകിലലോകം വാഴ്ത്തിടുന്ന നമമേ മഹത് നിധീ...
ആരിലും കൃപാകടാക്ഷ നീർ തരുന്ന വാരിദീ...
നബിയേ നബിയേ... ആറ്റക്കനിയേ...
തണിയേ തണിയേ...
അരുണ പ്രഭയേ......
... ... ... .... .....
Song:006
രീതി: ചന്ദ്രിക പ്രഭചിന്തി
കതിർ കത്തും റസൂലുല്ലാഹ്
കനിവിൻ്റെ അസർ മുല്ല
കാമിലർ ഹബീബുല്ലാഹ്
പിറകൊള്ളുന്നേ...
കമനീയ മുഖകാന്തി
കരുണക്കടലെൻ കലീമുല്ലാഹ്
കാഞ്ചന മൊഞ്ചഴകാലെ പുഞ്ചിരി തൂകുന്നേ...
പതിമക്ക ദിക്കിൽ ഹക്കവൻ ഹക്കും ശൗഖിൽ പാകിടുവാനായ്..
ഹക്കരാം ചൊക്കർ ഹബീബായ്... അർക്കനന്നുദിയായ്....
.... .... ......... ....... ....
മാനിദ മഹിത മനോഹര മനുഷ്യത്വം മാലോകരിൽ...
പാകുവാൻ പടച്ചുള്ള പകലോൻ പൊന്നേ...
സ്നേഹത്തിൻ സുന്ദര സുരഭില സൗഹൃദ സമയം സമക്ഷം പുലരാൻ
സമദവൻ സാദരമേകിയ സൂനം വിടരുന്നേ...
.... ..... ..... ..... ........
ദുരമൂത്ത ദില്ലുകളിൽ ദിനമേറുമധർമ്മം ധൂളികളാക്കി
ധർമ്മത്തിൻ ധരണി വരക്കാൻ ധർമ്മ ദൂതരിതാ...
വിധിയന്ന്, വിടരുന്ന പൊൻകനി പെൺകൊടിയാണെന്നറിയുകിൽ...
മറ ചെയ്യും കാലമിൽ കനിവാൽ സ്ത്രീ വിമോചകരായ്...
Post a Comment