കാളികാവിൻ ചെണ്ട് (lyrics) Kallikavil Chend

🌹 *കാളികാവിൻ ചെണ്ട്* 🌹

കാളികാവിൻ ചെണ്ട് ഒരു  കാളവണ്ടിക്കാരനൊ
കാലത്തിൻ തോപ്പിൽ നൽ കുളിരൂറും തേനോ 

നിലാവു പോൽ ജ്യലിക്കുന്ന മലരേ....
വാരിയൻ കുന്നത്തെന്ന ധീര ശൂരരേ.. (2)

പച്ച വിരിച്ച് കുളിർമണം
ചിന്തീടും വള്ളുവനാടിന്റെ മണ്ണിൽ
വെള്ള പിശാചിന്റെ തോക്കിന്റെ
മുന്നിൽ നെഞ്ച് കാണിച്ചൊരു ചെണ്ട് ചെണ്ട് (2)

(കാളികാവിൻ)

മലനാടിൻ മലരായ പൂങ്കനിയോ..
രണവീര്യം ഈമാനിൻ ജ്യാലയാണോ..
ധീര ജിഹാദിന്റെ നാൾ വഴിയിൽ
ദാനമായ് ഈ ജന്മം നല്കിയോരേ...

വെള്ള പിശാചിൻ്റെ വീര്യം കെടുത്തിയ
വെള്ളിനിലാവിന്റെ മൊഞ്ച്..
വാരിയം കുന്നത്തിന്റെ ഷൂരിതം
കണ്ടാലാരും വിറച്ചിടും നേര് നേര് (2)

(കാളികാവിൻ )

കോട്ടക്കുന്നിന്റെമുകളിലന്ന്
തക്ബീർ മുഴക്കി പറന്നതാണോ
ശറഫുറ്റ ശുഹദാവിൻ ഏടിലാണോ
പൂമുത്ത് നാടിന്റെ ഓമലാണോ..

ആരുടെമുന്നിലും മുട്ട് മടക്കാത്ത
ആവേശം കാണിച്ച ചെണ്ട്
കാലത്തിനാകുമൊ ഇക്കദ മായ്കുവാൻ
കണ്ണീരിൽ ചാലിച്ചൊരു ഏട് (2)

(കാളികാവിൻ)  

(നിലാവു പോൽ - 2 ) 

(പച്ച വിരിച്ച് കുളിർമണം - 2)

( കാളികാവിൻ)

പാടും പടപ്പാട്ടിൻ ഈരടിയിൽ
ഇതിഹാസം വിരിയിച്ച നായകരേ..
നാടു വിറപ്പിച്ച പട്ടാളത്തെ
നിശ്പ്രഭമാകിയ ജ്യാലയാണൊ..
വീര ഖിലാഫത്തിൻ വീര ചരിത്രത്തിൽ
വെട്ടി തിളങ്ങുന്ന മൊഞ്ച്..
മാമല നാടിന്റെ നെഞ്ചക തോപ്പിലെ
മുല്ല മലരിന്റെ ചെണ്ട്
വീര ഖിലാഫത്തിൻ വീര ചരിത്രത്തിൽ
വെട്ടി തിളങ്ങുന്ന മൊഞ്ച്..
മാമല നാടിന്റെ നെഞ്ചക തോപ്പിലെ
മുല്ല മലരിന്റെ ചെണ്ട്
ചെണ്ട്
(കാളികാവിൻ)
(നിലാവു പോൽ - 2 )
(പച്ച വിരിച്ച് കുളിർമണം - 2)

 (കാളികാവിൻ)

/ *✍🏽മദീനയുടെ👑വാനമ്പാടി*