നൂറിമ്പൻ ചോരിന്ദമ്പൻ (lyrics) Noorimban chorinthamban

🌹 *നൂറിമ്പൻ ചോരിന്ദമ്പൻ* 🌹

നൂറിമ്പൻ ചോരിന്ദമ്പൻ പുകൾപൊങ്കും നബി തങ്ക പേരിമ്പം മിക സ്വഹാബാക്കളേ ...
കഥ കൂറുംബം മനം തിങ്ങും ബദറന്ന പട പൊങ്ങും അരംബ കനി ബദ്‌രീങ്ങളെ .....
(നൂറി ബം ചോരിന്ദ ബൻ )
മക്കക്കാർ മുസ്വീബത്തിൻ കവാടങ്ങൾ തുറന്നേ
മണിമുത്ത്നബിയോരിൽ ഒഴുക്കി വീട്ടീടുന്നേ
മർദ്ദനം സഹിച്ചവർ കരുത്തെല്ലാം തീർന്നെ
മനംനൊന്ത് മദീനത്ത് ഹിജ്റയും നടന്നേ...
ചെന്നത്തീ....
അന്നവിട്ടത്തിൽ ത്യാഗ മനവധി വന്നത്തീ...
മണ്ണിൽ താമരപ്പൂ ചുണ്ടുവിടർത്തീ പൂമണം കുളിർ കാറ്റു പരത്തീ ...
(നൂറിമ്പൻ ചോരിന്ദൻ)
ഹാത്വിമുനബിയുള്ള മദീനത്തിന് പുകൾ പൊങ്ങി
പൂതിങ്കൾ പോലെ വിലസുന്നേ .... അന്ന് സ്വാർത്ഥിയ അബൂ ജഹൽ കൗമോരും കിബർ പൊങ്ങി ആർത്തിയാൽ പടക്കൊരുങ്ങുന്നേ.... (2)
അമ്പവൻ ഹബീബിന്റെ തരുൾ നുള്ളാൻ മുതിർന്നെ വമ്പുറ്റ് ഖുറൈശികൾ അസറോളം ഇരുന്നേ 
അമ്പുകൾ പടക്കോപ് അനവധി ചുമന്നേ 
കൊമ്പൻമാർ എഴുന്നള്ളി ബദർ തന്നിൽ നിരന്നേ 
മണ്ണാകേ ... അന്ന് മുട്ടി വിറച്ചവർ വെട്ടിലെടുത്തവർ ഒന്നാ കേ...
കണ്ണിൽ തീപൊരി പൊന്തിച്ചിതറുന്നേ കോപമാൽ കടൽ ആർത്തിരുന്നേ ....
പാരാകെ പരിമളം പരത്തുമ്പോൾ നബിയും പൂരണ ഖമർ തെളിഞ്ഞാണേ
അന്ന് പോരിന്നായ് പരിചത്തിൽ പുറപ്പെട്ട സ്വഹാബത്ത് പരിമിധം മുന്നൂറ്റിപതിമൂന്നേ..
ശിർക്കിന്റെ പടവാളിന്നൊളി പൊട്ടിച്ചിരിച്ചേ
ശറഫുറ്റ സ്വഹാബാക്കൾ അതു തട്ടിപ്പറിച്ചേ
ശറിന്റെ ശിരസ്സപ്പോൾ ഉടെൻ വെട്ടിത്തെറിച്ചേ...
സർവ്വങ്ങൾ ഇലാഹിന്റെ സഹായങ്ങൾ ലഭിച്ചേ
പട്ടാളം..... അന്ന് ഒത്ത് കഴിഞ്ഞ് ഖുറൈശി കളപ്പോൾ വെപ്രാളം 
ദുഷ്ടർ ജീവനും കൊണ്ടോടി അന്ന് പാവന കലിമത്തു വളർന്ന്
(നൂറി മ്പൻ ചോരിന്ദ മ്പൻ)

 *✍🏽മദീനയുടെ👑വാനമ്പാടി*