മനസ്സിൽ മധുരം തന്ന റാഹത്ത് | Manassil Madhuram Thanna Rahath | Song Lyrics | Saifudheen Jouhari Omachapuzha
മനസ്സിൽ മധുരം തന്ന
റാഹത്ത്
മഹ്മൂദിൻ മദ്ഹിന്റെ
സീനത്ത്
മാണിക്യക്കല്ലിന്റെ
ചാരത്ത്
മാദിഹായ് ചേരലെൻ ഹാജത്ത്
(മനസിൽ...)
മുത്തിലും മുത്തായ തങ്ങളെ
മുത്തഖിയല്ല ഞാൻ തിങ്കളെ
മുത്തിൻ വെളിച്ചം
എന്നുള്ളില്
ഉദിത്താൽ ഞാൻ ഈമാനിൽ
മുന്നില്
(മനസിൽ...)
പാടാം മരിക്കോളം മാദിഹായ്
പാടിയാൽ തീരാത്ത നാദമായ്
പകരം ഞാനാശിച്ചിടും
മുത്തേ
പകരമതില്ലാ ആസ്നേഹത്തെ
(മനസിൽ...)
തണൽ വേണം തണലില്ലാ നാളതിൽ
തുണയാകാൻ
നന്മയില്ലാത്തോരിൽ
തണി വേണം ഹൗളിന്റെ ചാരത്ത്
മണി മുത്തെ കണ്ടാകണം
മൗത്ത്
Post a Comment