അന്തക്കരണം കുന്തം കുത്ത് | Anthakkaranam Kuntham kuth | With Lyrics | Abu Mufeedha Tanalur

 


Anthakaranam


അന്തക്കരണം കുന്തം കുത്ത്

അങ്കക്കണമിൽ തുണ്ണിപ്പെയ്ത്ത്

അങ്കണമോതിരം തൂശിക്കരണമെ

ആകാശപ്പൊയ്ത്തിക്കുന്നപ്പട

ചാട്ടു കയറ്റം ചാറടി വെട്ടിടി

ചാഞ്ഞു വലിപ്പും ചാവലിരുട്ടടി

കടു കിട തിട്ടമിൽ ജഡു തടവട്ടമെ

ഝടു തിട സദ്ധമിൽ തടി മെയ് വഴക്കമെ

ഹൈദറിൻ യുദ്ധാരംഗം

ഖൈറ തിൻ ശിദ്ദാരകo



പൊന്ത വലിതട തിക്കുന്തപ്പണി കാറ്റ് നിലപ്പട മാറിത്താവ്

ഓതിരം കടകാകാശപ്പൊയ്ത്ത് ഒറ്റപ്പയറ്റ്

മാനത്തേവ്

അഴകാമൈ മിഴിക്ക് തൊളുതുൾ വാൾ വലിപ്പ്

വലിപ്പിൽ കുതിപ്പും തരത്തിൽ കൊടുത്തുo

വരിത്ത് മുറുക്കി ചുരുട്ടി കൊരുത്തും

കാറ്റതായ് സീക റം ഈറ്റ നരി ത്തരം

ഊറ്റമതേറ്റമിൽ ചീറ്റിയമേത്തരം

പുലിയലിയാരിൻ പടാ

പൊലിവ തും  ചൊല്ലിടാ



ബിൻത് റസൂലിൻ ചുന്തിരമാരനിൽ ഉണ്ട്

പല പരിയാന കഥയതെ

ബിന്നബു ത്വാലിബിൻ സുന്ദിര താര മിൽ

കൊണ്ടതാം ബാല്യമിൽ ദീനിൻ ത്വരയതെ

ഇൽമാകും പുരിക്ക് ബാബലി അതുക്ക്

അതു ക്കും മികത്തവർ ഒതുക്കും മികത്തരെ

അതൃപം ഇമക്കഴകുണർത്തും മികവോരെ

ചീറ്റി രണത്തളം കേറ്റി കുതിർക്കളം

നീറ്റൽ വിധിത്തവർ ഓട്ടി പകത്തളം

അഷറഫാമലി നാമമെ

അഷറത്തിൽ സ്വർഗ സുമെ



മുന്തി ഷജാഅത്തിൽ ഷുബ്ബാനിൽ ത്വാഖ തും അന്തരമീമാൻലെങ്കിയ താൽ

മന്താവ രാശിയാൽ സ്വഹ ബോരിൽ ഇസ്സത്തും

കന്ധര സ്ഥാനിയായ് വന്നവരാൾ

ഖൈബറിൻ  തുറക്ക് പേകനവൊരുക്കി

ഒരുക്കി മെരുക്കിയെ കുതി മതിപ്പട

ഉരുക്കു തുരുത്തിയെ ഹൈദറിൻ  ഗട

ഓട്ടി പകത്തരെ കൂട്ടി ശൂരത്തരെ

ആട്ടി തലം തിരു ദീനിലണൈത്തരാം

സുഹറാബ ത്വൂൽ തിരുമാര രാം

ശുഹറാൽ ജഗം രിള തേടുമാ