ബഹറിൻ മോസ തരമിൽ | Baharin Mosa | Mappilappatt | With Lyrics




 രചന: അബു മുഫീദ താനാളൂർ

കൃതി: ഖിസ്സതു സ്വഹാബ

ഇശൽ: ഇരിന്താർ അവർ ഇരട്ടത്താളം


ബഹറിൻ മോസ തരമിൽ നീചക്കുതുലമകമിൽ...

ബടമപതമിൽ കുടുമക്കലമ്പിൽ നെടുകെയകമിൽ...(2)

നിണം കണം ക്ഷണം ഗണം ഗുണം മന ധന സുനം (2)

സൈഫുള്ളാഹ് ഖാലിദുബ്നുൽ വലീദ് റളിയള്ളാഹ്...

     

     

ബഹ്ജത്താജ് ശിരം ചൂടി ബഹുമപ്പൊരുളിൻ കൊണം തേടി...(2)

താജിൽ തിരു ശഅർ ചേർത്തവർവെത്തത്

കോർത്തകരുത്ത്  ബരിത്ത് പെരുത്ത്...

താജരിലൊത്ത് കൊരുത്ത് പൊരുത്തമാലുത്ത് പതത്തിലുൾ ചിത്തം കൊരുത്ത്...

സിങ്കത്താൻ മുറയാൽ ചങ്കിൽ ദീൻ ഉരയാൽ

സംഘത്തിൽ നിറവായ് ചങ്കൂറ്റo മികവായ്...



ബഹുലസ്സുറുതികളും കേളി മഹിമത്തലർ പലരും ചൂളി...(2)

ചൊക്കരർദിക്കുകളൊക്കെ കിടുക്കിയെ മുഖ്യ കുലക്കളെ കൊക്കിലൊതുക്കിയെ...

ശിർക്ക് കുരുക്കിയെ മക്കരെമിക്കരിൽ

ഹക്ക് മുറുക്കി കരത്തിൽ മെരുക്കിയെ...

അഹദത്തിൽ ഒളിയായ് അമരത്തിൽ നിലയായ്...

അശ കൊത്തോർ വിളിയായ് അരശർക്കും പ്രിയരായ്...



കഹനിൻക്കവിൾ ചുകനെറ കൂട്ടും

കഠിന ക്കുദിർ കൂട്ടും ഇടിവെട്ടും...(2)

വെട്ടുകളൊട്ടുമെ കിട്ടുക തെങ്കിലും

തിട്ടമെതട്ടകം വിട്ടു വരും പുകൾ...

ചിട്ടകളൊത്തൊരു മട്ടിലെഴും സുറൂർ

കോട്ടമ തൊട്ടുമെ തട്ടുകില്ലാതവർ

ശുഹദാഇൻ ഫള്ലും ശഹാദത്തിൻ ഫലവും

ശഫീഉൽ വറാ തുണയും സൈഫുൽ ഇലാഹിവരും