പരന്‍ വിധിചുമ്മാ (lyrics) Paran vadhichumma

🌹 *പരന്‍ വിധിചുമ്മാ* 🌹
പരന്‍ വിധിചുമ്മാ വിട്ട് ചൊങ്കില്‍ നടക്കുന്ന
ശുജ‌അത്ത് നമുക്കുണ്ട് നാട്ടിലേ
കഥയെന്തെന്നറിവുണ്ടൊ നാളെ കിടക്കുന്ന
ഖബറെന്ന് ഭയങ്കര വീട്ടിലേ

വീട്ടിലെ മെത്ത പിരിഞ്ഞ് നമുക്ക്
കാട്ടിലാറടി മണ്ണാണ്
ചേലില്‍ ചെന്ന് കിടക്ക്‍ണ നമ്മുടെ
മേലെ വരുന്നത് കല്ലാണ്

ഇലയും നല്‍ തണ്ണീരതും
ചേര്‍ത്ത് മണ്ണിനാലെ
അടവാക്കും വിടവിനെ ബാറിലെ
കനമേറും വിധം കല്ലും മണ്ണും അതിന്‍ മീതെ
മറമാടും ഖബര്‍ ബഹുജോറിലെ (പരന്‍ വിധി…)

ഇഷ്‌ടജനങ്ങളെ വിട്ട് പിരിഞ്ഞ്
കട്ടിലേറിപ്പോകുമ്പോള്‍
ഉറ്റവരെല്ലാം കരളും പൊട്ടി-
ക്കരയുന്നുണ്ടകലുമ്പോള്‍
അകലുമ്പോള്‍ ഗൃഹത്തിലെ
പെണ്ണ് പറയുന്നു ഉലകത്തില്‍ തണി
എനിക്കാരെന്ന്
(പരന്‍ വിധി…)
/ *✍🏽മദീനയുടെ👑വാനമ്പാടി*