ഉദികത്തും മികതിങ്കൾ | Udhi Kathum Mika Thinkal | Mappilapattu Lyrics | Badarudheen Parannur | Jamshad Tanur & Team


ഉദികത്തും മികതിങ്കൾ
ഫിറയ്ന്താലം തിരുനാളെയ്
സുദിബാശം മധുതിങ്കും
മഹ്മൂദിൻ ഫിറയാലെയ്
കതിരവനതിനൊളി ഉകം തെളിവദനാൽ
കൊതിവരെയ് ബിദമൊരു തെളി മിളിയാൽ
പൊങ്കും തലമതിൽ എങ്കും തുദി പുകൾ
ചൊങ്കിൻ സ്വബിയ്യതിൽ താനം തിക മിക
നബികളിലൊടു തലയവരുടെയ് ഫിറയ് കഥ
ഉരയിടെയ് ബദർ അന താനം
ലെങ്കും തിക ബിണ്ടാലം ചൊങ്കാലെ
തിങ്കും മദ്ഹുകളെങ്കും റങ്കാലെ

ഉദരമിലൊളി നിറവായ് ചൊങ്കിൽ
ഉദിമതി ഫിറയ്ദിനമെ
തുദിപുകൾ അതി മിക സുറൂറതിലെ
തിദിയിതിൽ ഉലകമെ നിറവതിലെ
മുതുപിതാവടനമെക്കിടാവിനെകഅബയിൽ
മുന്തും തലമൊണ്ടാൽ കടന്തൊണ്ടൻ
തുദി ബിണ്ടാർ എണ്ടും
തങ്ക നാമം ചിന്തുന്നെ തിങ്കളിന്നൊളി ലെങ്കുന്നെ
അന്തിനം അബ്ദുൽ മുത്തലിബിത്തരം
ചെണ്ടാർ നിണ്ടാനെ
ചിത്തം നിറവാകുന്നെ
മുത്തം തിരുമോർ അന്നെ
തേനൂറും മാനോരാം മുത്ത് മുഹമ്മദ്
നാമം പൊങ്കും
താനമാം ദിനമെ താനവും നിജമെ

പുതുമകളതു നള്റായ്-കൊഞ്ചും
സുതനുടെ ചിരി ളഹ്റായ്
സദനമിൽ ആനന്ദത്തേൻ കടൽ മറിന്തേ
വദനമിന്നൊളി ആലത്തൊളി നിറയ്ന്തേ
സിതിയിതിൽ അവരുടെ
ഖിതാനത്തും നടന്തിടെയ്
മുമ്പെ ഫിറയൊണ്ടാൽ നടന്തെണ്ടും
മൊളിയുണ്ടാർ എണ്ടും
കൊങ്കയാമിനയൂട്ടുന്നെ
തിങ്കളോമനയാൽ അന്നെ
മുന്തിന പിഞ്ചിനെ തൻ മുലയൂട്ടിടെയ്
മങ്ക സുവൈബത്താനെ
ചിങ്കാരത്തേൻ മോനെ
ചൊങ്കേറും നാൾ അന്നേ
പൂമാൻ മഹ് മൂദോരിൽ
കൊങ്കയതൂട്ടി ഹലീമത്തെണ്ടോർ
താനമേറിടവേ തീൻ ഒജീനവുമേ

പതിവുകളതിനെതിരായ് - പിഞ്ചും
പതിയതിലതി കൊശിയായ്
മധുവിയാൾ ഹലീമത്തിൻ ഉളം അറിഞ്ഞേ
സുതൻ ഇതാൽ അജബുകൾ അതും നിറഞ്ഞേ
സിറി മാറിൽ ഉറവ പോൽ
ലബനുടെ നിറയ്ബരെ
കൊഞ്ചും- ചെറുചുണ്ടാൽ
കുടിച്ചെണ്ടും മതിപൂണ്ടാർ എണ്ടും
കൊങ്ക രണ്ടിലുമുണ്ടന്നേ
മങ്ക രണ്ടരിലൂട്ടുന്നേ
അന്തിനമൊട്ടകമവരുടെ അകിടുകൾ
കണ്ടാർ നിറവായെ
മുത്തിൻ പിറയാൽ അന്നേ
മൊത്തം സുറൂറാകുന്നേ
തേനാറാം ചീമാനോർ
മുത്ത് മുഹമ്മദ് സുത്തരിലെണ്ടും
ഓതിടാം മദ്ഹെ പാപി ഞാൻ ബദ്റേ