ഗുരു സ്നേഹ നിലാ ചൊരിയും നിധി | Guru Sneha Nila | Madh Song Lyrics | Sayyid Thwaha Thangal


 

Song Guru Sneha Nila
Album Name NILL
Music Nill
Lyrics Sayyid Thwaha Thangal
Singers Sayyid Thwaha Thangal
------------------------------------------------------------------------------------------------- ഗുരു സ്നേഹ നിലാ ചൊരിയും നിധി
ത്വാഹാ സയ്യിദീ...
തിരു ശോഭ കനിഞ്ഞിടുമാ തണി
യാസീൻ പൊൻ മതി...(2)
പതിവായ് കറാമത്തിൻ മലർ വിരിയും
പാവന പാലൊളിയെ...(2)

(ഗുരു സ്നേഹ നിലാ...)

പതിവായ് കനിവായ്
തിരു നൂറ് ചൊരിഞ്ഞിടലായ്...
അലിവായ് മധുവായ്
അഴകായ് തിരു സയ്യിദരായ്...(2)
ഖൈറിൻ ബൈത്ത് പാടി
മദീനയിൽ അണഞ്ഞതല്ലെ...
അന്ന് സ്നേഹത്തലെ
മദീനയും ചിരിച്ചതല്ലെ...(2)
നല്ല ചെമ്പകപ്പൂ ചന്തമുള്ള
പഞ്ചവർണ ചിരിയുള്ള
തിങ്കൾ മൊഞ്ചിൻ അരുമയല്ലെ...(2)

(ഗുരു സ്നേഹ നിലാ...)

ഒരു നാൾ അറിവായ്
അവർ ഖാത്തിമുൽ അമ്പിയര്...
അതിനാൽ അണവായ്
ഹിറ തന്നിൽ നിന്നാമലര്...(2)
നല്ല സ്നേഹം ചാലിച്ചവിടന്ന്
പകർന്നിടലായ്...
എല്ലാം റബ്ബിൻ മുമ്പിൽ
തവക്കുലന്ന് ഉരത്തിടലായ്...(2)
മക്ക മണൽപുരിക്കരുമയായ്
മദീനത്തിൻ മധുരമായ്
മലർമുഖം അതിശയമായ്...(2)