ദൂരെ ഹിലാലിൻ്റെ | Dhoore hilalinte Song Lyrics

 



🌹 *ദൂരെ ഹിലാലിൻ്റെ*🌹 

ദൂരെ ഹിലാലിൻ്റെ ചെറുചിരിയഴകായ് വിരിയണ പോലെ,
ചാരെ നിലാവിൻ്റെ കുളിരല പടരാൻ സബബ് റസൂലെ, ×2

മരതക വനിയിലെ ബഹുജയമികവായ്,
മഹിതലമറിയണ ബദറുദിയായി,
മനസകമെഴുതിയ കലിമയിലുയിരായ്,
മധുരസമുഴുകണ സുരഭിലമായ് മതി,

മഹിമകളുതിരണ,
മതവിധി പകരണ,
മികവുകളുയരണ്,
അതിഗോശിയായ്...
അതിഗോശിയായ്.....

                                       [ദൂരെ...]

സാഫല്യസാര സുറൂറായ്...
ജയ സാരത്യമേകിയ നൂറായ്...
സാകല്യ സൃഷ്ടി സബീലായ്...
സായൂജ്യമേകി മുനീറായ്...

സൻമാർഗ സംസ്കാര സംശുദ്ധ പാതയെ സമ്പൂർണ്ണമാക്കിയ പേരാ...
സാരാംഷ സംവാദ സല്ലാപമേകിയ സന്തോഷ സാഗര താരാ...

സിദ്റത്തിലും മുന്തി...
സാമീപ്യരായ് നീന്തി...
[ശഫീഅനാ... സലാമനാ... 
സ്വല്ലള്ളാഹ്...×2.

                                       [ദൂരെ...]

കൽഹാര ഖൽബ് കമാലായ്..
കൊതി കൊണ്ടോരിലാത്മ ഖലീലായ്..
കർണാമൃതം സൗമ്യശീലായ്..
കാർകശ്യമില്ലാത്ത ചേലായ്..

വിഖ്യാത വിസ്താരവിജ്ഞാനവും ചേർത്ത് നിസ്തുല്യ സേവന പാതാ...
വിസ്മേര വിന്യാസ വിനയാന്വിതം തീർത്ത വാൽസല്യമേകിയ ഗാദാ...

വചനത്തിലും ശാന്തി...
വാഴ്ത്താം മഹൽകാന്തി...
[വസ്വീലനാ... ഫളീലനാ... 
സ്വല്ലള്ളാഹ്...×2.

                    [ദൂരെ... അതിഗോശിയായ്...]

                              [ദൂരെ...]
 
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
/ *✍🏻മദീനയുടെ👑വാനമ്പാടി*