കത്തനിൽ ഉത്തമ നാമങ്ങളുണ്ട് ശതം... (lyrics) Kathnil uthana namangal unde shatham
🌹 *കത്തനിൽ ഉത്തമ നാമങ്ങളുണ്ട് ശതം...*🌹
കത്തനിൽ ഉത്തമ നാമങ്ങളുണ്ട് ശതം...
അതിലേറെ ശറഫാലെ ഖുർആൻ...(2)
ഹൃത്താൽ ഇത്തരം തന്നിടുമേ...
മുത്താൽ ഉത്തരമയ്ത്തിടുമേ...
വ്യസനങ്ങൾ കിലശങ്ങൾ അകലാൻ ഹിതമേ...
ഹൃദയങ്ങൾ ഉടയോനിൽ അടുക്കാൻ ഇടമേ...
ചൊല്ലി വിളിച്ചിടുവാൻ ദിഹ്നിൽ വെളിച്ചം വരാൻ
അസ്മാഉൽ ഹുസ്ന തൻ അലങ്കാര സൂക്തങ്ങൾ...
റഹ്മാനവൻ നമുക്കേകി റാഹത്തകങ്ങളിൽ പാകീ...
ഗുണമുടയവൻ തുണ തരും
സത്യഗണങ്ങളിൽ നമ്മൾക്കിടം തരാൻ
തണലിലും സ്വർഗ്ഗ കനിമരം
കണ്ടിട്ടനക സംഗമമറിഞ്ഞിടാൻ...
പദ്യം പോൽ ചൊല്ലിടാം നിത്യം പ്രിയരേ...
ഹൃദ്യം പാലമൃതു പോൽ സൗഖ്യം തുടരേ...
അള്ളാവിൻ സ്വിഫത്തിന്റെ പരിമളമാണേ...
ഹല്ലാഖിൻ ഖുദ്റത്തിൻ സുവനമിതാണേ...
അദബാലേ... അടുത്താലോ...
അജബിന്റെ ബഹ്റാണേ ബഹുമാരം...
അതിരുകളില്ലാ അലിയുന്നിതാ താനേ...
ചിറകുകളില്ലാ പറന്നെത്താം അതി ദൂരേ...
കറാമത്തിൻ വഴി തെളിയുന്നേ...
ഹിക്മത്തിൻ മഴ പൊഴിയുന്നേ...
റഹ്മത്തിൻ കടൽ മറിയുന്നേ...
ശ്രുതി മൊഴിയാലേ... സ്ഥിതി ഫർഹാലേ...
ജന്നാത്തുകളെട്ടിലും മിന്നൽ പോലേ...
ചെന്നെത്തുമീ ഇസ്മാൽ ഇന്നും നാളേ...
അന്നെത്തിടാ യമനീരിൽ സഭയിൽ നിന്നും...
കൊണ്ടെത്തിയൊരർശിന്റെ കഥകൾ ഇന്നും...
അറിവാലേ... അജബാലേ...
ഖുർആനിൽ പറയുന്നീ ബഹുമാനം...
ഫള്ലുകളേറെ അസ്മാഉൽ ഹുസ്ന പെരിയും...
മഹിമകളേറെ മറനീക്കി തരുമീ വാക്യം...
ഇഹപര ജയമിതിനാലേ
ജഗമതിൽ എവിടെയും നമ്മിൽ
സുഖമതിൽ ഉടയവൻ തന്റെ...
ശ്രുതി മൊഴിയാലേ... സ്തിഥി ഫർഹാലേ...
എണ്ണാനൊക്കുക യുക്കതിർ ഹഖൊളി
ഉത്തമ സിർറുകൾ ഒക്കെയുമേ...
മാലിക്കുൽ മുൽക്കായവൻ
ജലാലുടെ സത്ഗുണ വീക്ഷണമേ...
മന്നാനേ നിൻ ഫള്ലാലെ ഉത്തരം ചെയ്തിടണേ...
സുബ്ഹാനേ - ദയ്യാനെ നിൻ ദയവാൽ
ഇക്കവി ചിത്തമിൽ ഇശ്ഖ് വിതച്ചിടണേ...
ബദറിൽ ഗുരു ത്വാഹയും സുജൂദിൽ വീണ്...
യാ ഹയ്യു യാ ഖയ്യൂം തുടരേ മൊഴിഞ്ഞ്...
ആകാശ ലോകങ്ങൾ ദാ തുറക്കുന്നേ...
ആവേശം അംലാക്കിൽ അതു നിറക്കുന്നേ...
വിധി പോലേ... നസ്‌ലായേ...
അതിനാലെ ഫത്ഹിന്റെ കൊടി പാറീ...
അസ്മാഉൽ ഹുസ്നാ പുകൾപെറ്റ് ദുഅയാണേ...
അസ്റാറുൽ മലക്കൂത്തിലുണരൂ പ്രഭയാണേ...
മുറുകി നാം പിടിക്കുക വേണം
മറക്കാതെ പഠിക്കുക വേണം...
മന്നാന്റെ പുകളേയും നാമം...
ശ്രുതി മൊഴിയാലേ... സ്ഥിതി ഫർഹാലേ...
/ *മദീനയുടെ👑വാനമ്പാടി*
Post a Comment