അല്ലാഹുവിൻ്റെ മുത്ത് റസൂലിൻ്റെ മദ്ഹിലാ | Allahuvinte Muth Rasoolinte | Song Lyrics | Nasif Calicut | Ameerali Chappanangadi
അല്ലാഹുവിൻ്റെ മുത്ത്
റസൂലിൻ്റെ മദ്ഹിലാ
ആയുസ്സ് മുഴുവൻ
തീർത്തിടാനായ് എന്നും
തേടലാ
പുണ്യ മദീനയിൽ കിടന്ന്
കണ്ണടക്കലാ
ഖൽബിൻ്റെയാശ
തീർത്തിടാനായ് എന്നും
തേടലാ
തിന്മ നിറഞ്ഞ
ജീവിതമാണെൻ്റെ കയ്യില്
കാരുണ്യവാൻ്റെ കരുണ
മാത്രമാണ് ഖൽബില്
ആഖിബത്തിൻ്റെ
കാര്യമോർത്തിടും ബേജാറില്
മൗതിൻ്റെ നേരം നൽകണേ
ബദ്-രീങ്ങൾ കാവല്
മുത്ത് ഹബീബിൻ മദ്ഹ് പാടി
ഖൽബ് ലെങ്കണം
ഉറക്കിലും ഉണർവിലും നബി
മാത്രമാകണം
മദ്ഹിൻ ഫലമാൽ രണ്ട് ലോകവും
ജയിക്കണം
സ്വലവാത്തുകൾ മൊഴിഞ്ഞ്
മുത്തിൻ രിള നേടണം
മഈശത്തിൻ്റെ വഴികൾ
ഞങ്ങളിൽ തുറക്കണേ
അജലെത്തും മുമ്പ് കടമകൾ
കടങ്ങൾ തീർക്കണേ
രോഗങ്ങൾ മാറ്റി ആയുസും
ആരോഗ്യമേകണേ
ആവശ്യമെല്ലാം തീർത്ത്
ഖൽബിൽ ശാന്തി നൽകണേ
Post a Comment