തരം തഞ്ചം മധുമൊളി | Tharam Thanjam | Mappilappatt Lyrics | Badarudheen Parannur | Shihab Areekode

 

ഹുദൈബിയ
രചന: ബദറുദ്ദീൻ പാറന്നൂർ
ഇശൽ: നിധി മതിമാൻ ചാട്ടു ചുരുളം
കൃതി: സീറത്തുന്നബവിയ്യ
സംഗീതം: ശിഹാബ്അരീക്കോട്

.........
തരം തഞ്ചം മധുമൊളി ഉരയ് വായ്
 മുത്തഴകൊത്തവർ അത്തിരു പേരിൽ
കുഫിറോരെ എങ്കൾ അതുംറയതുങ്കളിലും ളഹ്റായ് - താനം ചെണ്ട് കൊണ്ട് മതി
ചണ്ട വേണ്ട കൊതി

ബിണ്ടാനെ തിരുനബി അവരാൽ ചരിതമതുര യുവതായ്
ബദ്റിശൽ നുവലുവതായ്

പടതടവിടും പടി ചൊടിയതിൽ ഉളർന്തതി
കൊടുമയരുടെ ചതി തുടരവെ ഇതു പടി
അതിനാലെ തദിയാലെ
ചേർത്തെ ഉർവ കറാറിൻ അലമുകൾ അരികരിൽ ഉരയുവതായ് - മതി ചാരെ



തരുൾമുന്തും ഗുരുവരെ കഥയറിവാൻ
ഉർവയതെണ്ടോൻ
തിരിന്തിട്ടെതരികോരെ തരമറിവായ്- സുകൃതരിൽ ഒളിവായ്
മെല്ലെയിറ്റും വുളു വെള്ളം മുത്തിയവർ
ബള്ളലുറ്റ നബിയുള്ള യൊത്തവരെ കണ്ടാനെ നിണ്ടാനെ
മധുമതിയവരിലെ മുദമദതിതുപടി
നളറിടെ അജബുടെ വചനമതുരുവിടെയ്
ബാത്തതിലൊത്തോൻ ഉർവത്തെണ്ടവൻ ചെണ്ടുടൻ ബിണ്ടിടലായ്- കുഫിറാലെ


തരും തിങ്കൾ അമറുടൻ അവരതിലായ് ഉമർ എതിരണ്ടെ
തരിത്താറ്റൽ ഉസ്മാനിലുരയുവതായ് ത്വരിദമെ ചെണ്ടെ
പൊള്ളരൊത്ത് പറ ഇല്ല ചുത്ത മറ
കള്ളമില്ല ദുരഉള്ളിലൊണ്ട് ത്വര ബൈത്താലെ ചെണ്ടാനെ

ഉടനടി കടുമയർ ഒടുവിലാ വടുവനെ തടയിടെ മടങ്ങിടുവതിനുടെ കൊതിയൊടു ബാർത്ത ചേർത്തുസ്മാൻ കുലപ്പെട്ടൊരു കദിബുകൾ ഉരയുവതായ്- തടമാലെ

തിരിന്തിട്ടെ തിരുനബി ഖസമുരയാൻ അരുളി ടെയ് അണ്ടെ
കരംബെത്തെ ശജറ തിനിടയിലതായ് രിള് വാൻ അതെണ്ടെ
കെണ്ടർ ഉറ്റെമൊളി കൊണ്ട തൊത്ത മിളി
ചണ്ടനൊത്ത തെളി-വുണ്ട തൊറ്റ വിളി കൊണ്ടാനെ- നിണ്ടാനെ

അരികോരത്തെരികനെ
കരമതിലുരയിടെയ്
തിരുനബിയവരിലായൊരു മരത്തണലതിൽ ചേർത്തെ രിളയവരാൽ 
ബെളിപ്പെട്ടൊരു കഥയിതു നുവലുവതായ്- 
ബദ്റാലെ