pukal veerapolivoro | പുകൾ വീരപ്പൊലിവോരാ (lyrics) mappila pattu pukal veerapolivoro



രചന : അബൂ മുഫീദ താനാളൂർ 
ചരിത്രം : ഖിസ്സത്തുശുഹദാഅ്
 ഇശൽ : അല്ലാഹു നിനക്ക് ഇടമുറുക്കം തുണ്ട് നീട്ടം 

പുകൾ വീരപ്പൊലിവോരാ പകയരെ തുലച്ച് പുകിൽ ബയിമറിച്ച് പകച്ചിറ മുറിച്ച് അകം കുതികുതിച്ച് മക്കമകം ഫഖർ പൊക്കരമെത്തിര ദിക്കുമേതും ഫുക്കാർ ലെങ്കിയ ചിത്തരം ഹഖിൽ മനംമേനി കൊക്കിൽ അഹധ്വനി ഊക്കിൽ ജഗപതി ദിക്കിൻ മധുനിധി ശൂരർ ഖാജാവേ അസദുൽ ഇലാഹി രാജാവേ 

( പുകൾ വീര ) 

പകൽ ഗാഢച്ചെരുവതിൽ തുകിൽ തൂക്കി നടത് പതിൽ വേടൻ പരുക്കനാം യദിൽ നോക്കിമാളിന്ത് അത്തരമൊത്തിരി അത്തലം മക്കളിൽ ഒത്തൊരു നാളതിൽ സത്തിയ മുത്തരെ ജഹൽ കദ്ര ത്തെ ജഗളയും പടത്ത ക്രോദമിൽ വന്ത അസദോർ ക്രൂരനിൽ ചെന്നേ തരമിൽ കാരിയം ചൊന്നേ

 ( പുകൾ വീര ) 

ചുകമായ മുകം നളർ പകയനും ബിയർത്ത് ചകമായ ജനുവായി അവനോടിയൊളിത്ത് തക്കമിൽ ഹഖാളി ബൈക്കമിൽ ഒക്കെയിൽ ശിർക്കതിലൊത്തതിലല്ലവർ പുതുമയിൽ ഖദ്റവൻ കനിവതെ കവിഞ്ഞതാ കഥയതെ ചേർന്ന പുകളാണ് ധീരർ അമ്മുന്നബിയാണ് ദീനിൽ ബന്ന വെളിവാണേ 

( പുകൾ വീര )

 ചികവരർ ചടുലമായ് രണം ചുടുചുടർത്ത് ജഗവീരപ്പകയോര ചുടുനിണം ചുരത്ത് ജഡുജഡു കടുകടു തടയടി അടിതട ഒറ്റടി തേറ്റടി ചിറ്റടി പിന്നടി ജഗളയിൽ മികൾ കിടുകിട തിമർത്ത പോരിൻ പേരാണ് അസദുൽ ഇലാഹിയോരാണ് അസദുൽ ഇലാഹിയോരാണ്

 ( പുകൾ വീര )