അഹദിന്റെ വുജൂദ് | Ahadinte Vujood | Sufi Song Lyrics | Jawad Pazhedath | Niyas Pinangode




ഈ ചെറിയ വെട്ടമുള്ള
രണ്ട് കണ്ണും കൊണ്ട്....
ഈ വലിയ ദുനിയാവിൽ
നീ എന്തെല്ലാം കണ്ട്...
അർത്ഥമുള്ള കാഴ്ചകൾ
നേരിലെത്ര കണ്ട്...(2)
അനർത്ഥങ്ങളെത്ര അകം കണ്ണാലെ കണ്ട്...

(ഈ ചെറിയ...)

അതിരില്ല അനന്തമാം അലകടൽ കണ്ട്...(2)
അടിവേര് പടരാത്ത ആകാശം കണ്ട്....
അജബുകളെത്ര നീ നിരന്തരം കണ്ട്...(2) അവഗണിച്ചൊഴിയുന്ന മനോഭാവം കൊണ്ട്...

(ഈ ചെറിയ...)

വിനോദങ്ങളെമ്പാടും നീ
വീണ്ടും വീണ്ടും കണ്ട്...(2)
വിഫലമായ് വിലപ്പെട്ട സമയങ്ങൾ കൊണ്ട്... വിശേഷമായ് നിനക്കുള്ള ഫുആദ് കൊണ്ട്...(2)
വിശാലമായ് കഥയെത്ര കാണാനുണ്ട്...

(ഈ ചെറിയ...)

അധർമ്മങ്ങൾ അതിക്രമം
നിസ്സാരമായ് കണ്ട്...(2)
അറിഞ്ഞിട്ടും അറിയാത്ത മുഖഭാവം പൂണ്ട്....
ഉലകിലീ ചിന്താഗതി മാറ്റേണ്ടതുണ്ട്...(2)
ഉൾക്കണ്ണ് തുറക്കണേ... പരിഹാരമുണ്ട്...

(ഈ ചെറിയ...)

കാണുന്നു നമ്മളെല്ലാം കണ്ണുകൾ കൊണ്ട്...(2)
കണ്ണിന്റെ നാഥനെ നാം കാണാത്തതെന്ത്...
അകത്തൊരു മനക്കണ്ണു... അണയാതെ കത്തിക്കൊണ്ട്...(2)
അഹദിന്റെ വുജൂദിനെ അറിയേണ്ടതുണ്ട്...
ചരാചരം മുഴുക്കെയും തിരു കാഴ്ചയുണ്ട്...
ചലനങ്ങളോരോന്നിലും മഹത് ദൃശ്യമുണ്ട്...