ഇബ്നു ബത്തൂത്ത പോയ | Ibnu Bathootha Poya | Song Lyrics | Sinan Beypore | Swalih Omassery

 

ഇബ്നു ബത്തൂത്ത പോയ | Ibnu Bathootha Poya | Song Lyrics | Sinan Beypore | Swalih Omassery

  


ഇബ്നു ബത്തൂത്ത പോയ സാഹസിക യാത്ര പോലെ ഒരുനാൾ ഞാനും മദീന പോകും...
ഇരപകൽ ഭേദമന്യേ തിരു
ഹബീബിൻ റൗള തേടി
ഒരുനാൾ ഞാനും മദീന പോകും...(2)
തടയരുതെന്നെ പാപിയെന്ന
പേരിൽ തങ്ങളെ...
തടയണ തീ൪ത്ത് തക൪ക്കല്ലെ
എൻ കിനാക്കളേ...
പറയാന൪ഹത ഇല്ലെന്നറിയാം എങ്കിലും...(2)
പലനാളായ് കൊതിച്ചൊരാഗ്രഹമാ തിങ്കളേ...

(ഇബ്നു ബത്തൂത്ത...)

കവികൾ കുറിച്ച വരികളിൽ മദീന താരമേ...
കവിതകൾ പാറി നടക്കും സുവ൪ഗ തീരമേ...(2)
ആ സവിധം പതിഞ്ഞ ഹജറിനും മഹത്വമാ...
അവിടെ വള൪ന്ന മുൾച്ചെടിക്കുമഹങ്കാരമാ...(2)
അരികിൽ ഹബീബരുണ്ടിന്നതവരെ നേട്ടമാ...

(ഇബ്നു ബത്തൂത്ത...)

ആരംഭ പൂവായ വിരിഞ്ഞ സ൪ഗ ദേശമേ...
ആശിഖു റസൂലിൻ മുന്നിൽ തുറന്ന ബാബുമേ...(2)
അനുരാഗം പെരുത്തൊരാശിഖാം റഷീദരേ...(2)
അവിടേക്കടുപ്പിക്കുവാൻ ഭയന്ന സത്യമേ...
ഇശ്ഖെന്തെന്നറിയാ...
ഇരുണ്ട ഖൽബിവനാ...
എന്തു പറയാനാ...
മദീനയിൽ വന്നു കരയാനാ... (2)