ബദ്ർ തവസ്സുൽ ബൈത്ത് / Badr Thavassul Baith / Shahin Babu
🔰ബദ്ർ തവസ്സുൽ ബൈത്ത് മലയാളം | Badr Thavassul Baith Malayalam | Shahin Babu
لَا اِلَهَ اِلَّا اللَّهُ لَا اِلَهَ الَّا اللَّهُ
لَا اِلَهَ اِلَّا اللَّهُ مُحَمَّدٌ رَسُولُ اللَّه...
എല്ലാ ഗുണങ്ങള്‍ നേടുവാന്‍
കുറ്റങ്ങളെല്ലാം നീങ്ങുവാന്‍
സ്വര്‍ഗ്ഗത്തിൽ ഒന്നായി ചേരുവാന്‍
ബദ്‌രീങ്ങളാൽ തുണ റബ്ബനാ...
لَا اِلَهَ اِلَّا اللَّهُ لَا اِلَهَ الَّا اللَّهُ
لَا اِلَهَ اِلَّا اللَّهُ مُحَمَّدٌ رَسُولُ اللَّه...
കടം വീടി സന്തോഷിക്കുവാന്‍
കുടുംബങ്ങളില്‍ ഗുണം ചെയ്യുവാന്‍
ഖൈറായ പാതയില്‍ നീങ്ങുവാന്‍
ബദ്‌രീങ്ങളാൽ തുണ റബ്ബനാ...
لَا اِلَهَ اِلَّا اللَّهُ لَا اِلَهَ الَّا اللَّهُ
لَا اِلَهَ اِلَّا اللَّهُ مُحَمَّدٌ رَسُولُ اللَّه...
ദിക്റും സ്വലാത്തും നിത്യമില്‍
ചെയ്ത ഖുശൂഉം സത്യമില്‍
സത്തായ ഈമാനുള്ളതില്‍
ബദ്‌രീങ്ങളാൽ തുണ റബ്ബനാ...
لَا اِلَهَ اِلَّا اللَّهُ لَا اِلَهَ الَّا اللَّهُ
لَا اِلَهَ اِلَّا اللَّهُ مُحَمَّدٌ رَسُولُ اللَّه...
സന്താന സൗഭാഗ്യത്തിനും
സൗകര്യമുള്ളൊരു വീടിനും
പ്രസവത്തിലെ എളുപ്പത്തിനും
ബദ്‌രീങ്ങളാൽ തുണ റബ്ബനാ...
لَا اِلَهَ اِلَّا اللَّهُ لَا اِلَهَ الَّا اللَّهُ
لَا اِلَهَ اِلَّا اللَّهُ مُحَمَّدٌ رَسُولُ اللَّه...
പ്രഷറും പ്രമേഹം ഷുഗറതും
അറ്റാക്ക് കാന്‍സര്‍ മുഴുവനും
ശിഫ തന്ന് ദീര്‍ഘായുസ്സിനും
ബദ്‌രീങ്ങളാൽ തുണ റബ്ബനാ...
لَا اِلَهَ اِلَّا اللَّهُ لَا اِلَهَ الَّا اللَّهُ
لَا اِلَهَ اِلَّا اللَّهُ مُحَمَّدٌ رَسُولُ اللَّه...
കച്ചവടം കൃഷി മുഴുവനും
ചെയ്യുന്ന ജോലിയിലൊക്കെയും
ബദ്‌രീങ്ങളെ ബറക്കത്തിനാല്‍
റഹ്മത്ത് താ യാ റബ്ബനാ...
لَا اِلَهَ اِلَّا اللَّهُ لَا اِلَهَ الَّا اللَّهُ
لَا اِلَهَ اِلَّا اللَّهُ مُحَمَّدٌ رَسُولُ اللَّه...
എല്ലാ ബലാഉം ആഫത്തും
എടങ്ങേറുകള്‍ മുസ്വീബത്തും
ബദ്‌രീങ്ങളെ ബറക്കത്തിനാല്‍
യമയ് കാക്കണം യാ റബ്ബനാ...
لَا اِلَهَ اِلَّا اللَّهُ لَا اِلَهَ الَّا اللَّهُ
لَا اِلَهَ اِلَّا اللَّهُ مُحَمَّدٌ رَسُولُ اللَّه...
ദണ്ണം വബാ വസൂരിയും
മറ്റുള്ള ദീനമടങ്കലും
ബദ്‌രീങ്ങളെ ബറക്കത്തിനാല്‍
ശിഫയാക്കണം യാ റബ്ബനാ...
لَا اِلَهَ اِلَّا اللَّهُ لَا اِلَهَ الَّا اللَّهُ
لَا اِلَهَ اِلَّا اللَّهُ مُحَمَّدٌ رَسُولُ اللَّه...
ദാഹം മൗത്തത് കൂട്ടിടും
ഇബ്‌ലീസ് കൂസിനെ കാട്ടിടും
നേരം ലഈനവനാട്ടുവാന്‍
ബദ്‌രീങ്ങളാൽ തുണ റബ്ബനാ...
Post a Comment