Mashup 3 Lyrics | Islamic Mashup Song | Ziyad Vallakkadavu | Rafi Jouhari Idukki
അങ്ങകലെ ധന്യ മദീനയിൽ തിളങ്ങുന്ന
മണിമുത്ത് നൂറുള്ളാവേ..
കരയുന്ന ഖൽബാലെ ഒരു സ്‌നേഹി പാടുന്നു
കേൾക്കാമോ യാ റസൂലേ...(2)
പാപ ഭാരങ്ങൾ പേറി ഞാൻ ദുനിയാവിൽ...
നീങ്ങുന്നു ഞാൻ റസൂലേ...
പരിവർത്തനത്തിനായ് പരിഹാര ദീപമെ
തേങ്ങുന്നു ഞാൻ നസ്വീബേ...(2)
ആയിരം കാലങ്ങള്‍ മുമ്പേ പിറന്നെങ്കില്‍...
ആയിരം ഖല്‍ബുമായ് ഞാനും ജനിച്ചെങ്കില്‍...
ആയിരം ഖല്‍ബുള്ളില്‍ പ്രേമിക്കും ഞാനെന്റെ...
ത്വാഹാ റസുലുള്ളാവെ...(2)
ഖൈറാം നൂറുള്ളാവെ...
മോചനം നൽകെന്റെ മീമേ...(2)
അങ്ങ് ഒരുലക്ഷത്തിരുപത്തി
നാലായിരത്തിന്റെ മുന്നം മുഖീമായ മീമേ...
മോചനം നൽകെന്റെ മീമേ...
മെഹബൂബേ മെഹബൂബേ ഒന്നു കാണണം...
ആ കരൾ കൂട്ടിലൊരിടം നൽകണം...(2)
ഈന്താ പഴത്തിന്റെ മധുരം മദീനാ...
സ്വർഗ സുഗന്ധം മദീനാ...(2)
ത്വാഹാ റസൂലും വീരർ സിദ്ധീഖോരും...
ധീരർ ഉമർ ഖത്താബും...
ജ്വലിക്കും ഗേഹം മദീനാ...(2)
പറന്നു പറന്നാ മദീന പോകണം...
ചിറകൊടിഞ്ഞ് റൗളാ ശരീഫിൽ വീഴണം...
അന്ത്യമങ്ങു ജന്നത്തുൽ ബഖീഇലാവണം...(2)
പൂ മുത്തിൻ കൂടെയായി സ്വർഗം പുൽകണം...
കാണാൻ കൊതിയേറെ ആശയേറുന്നുണ്ടേറെ...(2)
ഇഷ്ടം മദീനാ എൻ ഇശ്ഖും മദീനാ...
ഖൽബിൽ മദീനാ... ഒന്ന് കാണാൻ മദീനാ...
എത്രെയോ നാളായി മുത്ത് നബിയുടെ
മദ്ഹുകൾ പാടുന്നതാ...
എന്റെ പുന്നാര നബിയുടെ പൂമുഖം
കിനാവിൽ കാണാൻ കൊതിക്കുന്നതാ...
കാണാൻ കൊതിക്കുന്നതാ...
അങ്ങ് ജീവിച്ചുള്ള കാലം ജന്മം കൊണ്ടതില്ല ഞാൻ...
അങ്ങയെ കണ്ടവരേയും കണ്ടതുമില്ലല്ലൊ ഞാൻ... എന്തൊരഹതഭാഗ്യനാണു ഞാൻ...
ആ പൂമുഖം ഇനിയെന്നു കാണും ഞാൻ...
യാ റസുലള്ളാഹ്... യാ ഹബീബള്ളാഹ്...
പുണ്യ മദീനയിൽ വരേണം...
ആ പച്ച ഖുബ്ബ ചോടെയെത്തണം...
എൻ ഖൽബിൻ നോവതൊക്കെ തീരണം...
പാരാവാരം പോലെ ചെയ്തു ഞാൻ പാപങ്ങൾ
പതിതനായ് ദുനിയാവിൽ നടന്നു നീങ്ങി...
പരിവർത്തനത്തിനായ് പലരാവിൽ കേണിട്ടും
പതറി ഞാൻ പാപങ്ങളിലകന്നു പോയി...
പല മോഹമറിയുമ്പോള്‍ പരദാഹം നിറയുമ്പോള്‍
പരിപാവന നബിയെ ഞാൻ കരഞ്ഞു തേടി...
ആറാം നൂറ്റാണ്ടിൽ ഹൃദയം കറുത്തുള്ള
ആയിരങ്ങളിൽ പ്രകാശമേകിയ നൂറെ
അകമിൽ ഇരുൾ മൂടിയ ആ കാല ജനങ്ങളെ
അസ്ഹാബീ കന്നുജൂമിലുയർത്തിയോരെ...
അവസാന നാളിലെ ഹതഭാഗ്യനാണു ഞാൻ...(2)
കഴുകാമോ ഈ ഹൃദയം യാ ഹബീബെ
ഒന്ന് കൈ പിടിക്കുമോ ഹബീബെ...
എന്റെ കൺ തുടക്കുമോ സിറാജേ..
എന്റെ കനവിലെത്തുമോ നിലാവേ...
ഒന്നു കനിവുരക്കുമോ പൊലിവേ...
മദീനത്തെ മധു മലരേ മെഹബൂബ് തിങ്കളെ...(2)
ഈ പാവം പാപി പാടി തേടി യാ നബീ...
ഈ പാരിൽ ശ്രേഷ്ഠരായ യാ ഖൈറന്നബി...
മഹിമയൊത്ത തേന്മലരെ മദദേ മുസമ്മിലെ...
ഈ പാപി മദ്ഹ് പാടി മദദ് തേടിയെ...
ഇരു ലോക വിജയ സബബവരെ സയ്യിദേ...
അതിരുകളില്ലാത്ത സ്നേഹത്തരങ്കം
ത്വാഹ റസൂലുള്ളാഹ് നൂറുള്ളാഹ്...
അജബ് നിലക്കാത്ത പ്രേമ പ്രപഞ്ചം...
ഖാതിം സ്വല്ലള്ളാഹ് സ്വല്ലള്ളാഹ്...
അകലെ മദീന നാട്ടിലെ രാജാ...
ഖൽബിലെ തേൻമുല്ലാ...
അഖില വിശ്വാസിതന്റെ സങ്കേതഭൂമിയിൽ
മയങ്ങും സ്വല്ലള്ളാഹ്... മയങ്ങും സ്വല്ലള്ളാഹ്...
فداك أبي وأمي يا رسول الله...(2)
أنت حي في قلوبنا...(2)
أنظر حالنا يا رسول الله...(2)
ദൂതരെ അങ്ങുള്ള കാലത്തോ ഞാനില്ല...
കാലമിതേറേ ഞാൻ കനവതിലും കണ്ടില്ല... കാണുവാനായ് മാത്രം നന്മകളും ചെയ്തില്ല... പാപികളാണേലും കാരുണ്യം തടയല്ല...
ത്വാഹാ നബിയേ... കനവിൽ വരുമോ നിധിയേ...(2)
ആശ മനസ്സുള്ളിൽ ഏറുന്നു യാസീൻ നബിയേ...
ഉമ്മത്തിൻ സാന്ത്വനം... ജന്നത്തിൻ പൂവനം...
ത്വാഹ റസൂലുള്ളാഹ്...
ഉന്നതി മർത്തബാ... സന്നിധീ അർശിലായ്...
താരക പൂമുല്ലാ...
സ്നേഹത്തിൻ തേൻകരമെൻ താരക പൂ ത്വാഹ നബി...
സത്യത്തിൻ തേരിലൊരു ചന്ദ്രമുഖം ത്വാഹ നബി...(2)
ഖൽബിൻ്റെയുള്ളിലൊരു കനക നിധി എൻ്റെ നബി...
കാരുണ്യ കാൽ പടവിൽ കൈ പിടിച്ച കാമിൽ നബി...(2)
തെറ്റിന്റെ തീക്കനൽ പേറിയ നേരം...
മുത്ത് റസൂലെ ഞാൻ മറന്നു പോയീ...
ഉമ്മത്തിയെന്നു കരഞ്ഞൊരാ സ്നേഹം
ഓർക്കാതെ പാപങ്ങൾ ചെയ്തു പോയീ...
ബദ്റിന്റെ ജേതാ നബിയെ സലാം...
ബദ്റായ താജാ നിധിയെ സലാം...
നാളെ മഹ്ശറയിൽ ശഫാഅത്ത് യാ റസൂലള്ളാഹ്...
നീളെ നാഥനിലായ് സുജൂദിലായ് കേഴും സ്വല്ലള്ളാഹ്...(2)
മദീനാ മലർവനിയിൽ ഹൃദയം തകർന്നു ഞാൻ...
മനസ്സിന്റെ വേദനകൾ ഹബീബിൽ പറഞ്ഞിടാൻ...
മയങ്ങും മണൽ പുരിയിൽ കരഞ്ഞു തളർന്നിടാൻ...
മലരുറങ്ങും ധന്യ ഭൂമിയിൽ അന്ത്യം മറഞ്ഞിടാൻ...
മധുര ദീപമെൻ ഹബീബിബിനെ കനവിൽ കണ്ടിടാൻ...
ആകെയുമീ ലോകരിലെ ആശ്രയ വേദി
ഏക ഇലാഹിന്റെ ഹബീബായ സയ്യിദീ...(2)
സദാ സ്നേഹ നിലാ കുളിരു തീർത്ത പുണ്യ പൂ മതി...
സർവോന്നത സന്മാർഗികളിൽ മിന്നും പൊൻ നിധി...
ഖുദാ സബ്സെ ബഡാ ഇഷ്ഖ് കിയാ ശാന് ഹേ നബി...
ഖുദ് സെ ഹി ബനാ ലിയാ അമർ നൂർ ഹേ നബി...
പുകൾ പെറ്റ പുന്നാരമേ യാ നബി സലാം...
പരിശുദ്ധ വെൺ താരമേ യാ റസൂൽ സലാം...(2)
മുത്ത് നബിയുടെ മദ്ഹുകൾ പാടിയാൽ അവസാനമില്ലെന്നതോർക്കട്ടെ...
മുത്തായ തങ്ങളോടൊപ്പം സുവർഗത്തിൽ
അള്ളാഹു നമ്മളെ ചേർക്കട്ടെ...
അള്ളാഹു നമ്മളെ ചേർക്കട്ടെ...
Post a Comment