Shahin Babu Tanur Mashup Song 01 Lyrics

 


കദനം നിറക്കുമെൻ കണ്ണുനീരാലെ ഞാൻ എഴുതുന്നു ത്വാഹാവെ...
വ്യഥയാലെരിയും നെഞ്ചിന്റെ ചുടു രക്തം
മഷിയാക്കി രാജാവെ...

(കദനം...)

സ്നേഹമാം ത്വയ്‌ബ തൻ കൈകൾ പുണർന്നതാ
സാഥ്വികർ പോകുമ്പോൾ...
ശ്രേഷ്ഠ നബിയരെ ചാരത്തണഞ്ഞവർ സായുജ്യം നേടുന്നു...(2)
ശേഷിച്ച ഹതഭാഗ്യർ പാപികൾ കൂട്ടത്തിൽ ഞാനൊറ്റക്കാകുന്നു...

(കദനം...)

എന്നെ വിളിക്കാത്തതെന്തെ
എന്റെ ഹബീബേ നിത്യ പ്രഭാവേ
എന്നും കൊതിച്ചങ്ങിൻ
ചാരതെത്തിടുവാനേ
സത്യ നസ്വീബേ...(2)

കൈ പിടിക്കുമോ
കൺ തുടയ്ക്കുമോ
ശ്രേഷ്ടരെന്നിൽ
ലേശം ലേശം പാനം ചെയ്യുമോ...(2)

(എന്നെ വിളിക്കാത്തതെന്തെ...)

പുണ്യരെ ശരീരം പുണർന്നുള്ള മദീനാ...
തന്നിലണയാതെ ഞാനീ ഭൂവിലെന്തിനാ...(2)
ചിത്തമിലൊത്തിരി മോഹമാണാ ശുഭ
റൗളയിലെത്തീടാൻ...
പച്ച വിരിച്ചുള്ള ഖുബ്ബ തൻ ചാരത്തെൻ
ആശകളോതീടാം...(2)

(എന്നെ വിളിക്കാത്തതെന്തെ...)

യാ ഹബീബി യാ സനദീ യാ റസൂലല്ലാഹ്
യാ ഹബീബി യാ സനദീ യാ റസൂലല്ലാഹ്...

മുഹമ്മദ്‌ റസൂലുല്ലഹ് കിനാവിലൊന്നണയുവാൻ
ഇനിയെത്ര രാവുകൾ ഞാനുറങ്ങണം...
ബദ്റൊളി തൂകുന്ന പുന്നാര പൂമുഖം
കാണുവാൻ ഇനിയെത്ര കാത്തീടണം...

യാ ഹബീബി യാ സനദീ യാ റസൂലല്ലാഹ്
യാ ഹബീബി യാ സനദീ യാ റസൂലല്ലാഹ്...

ഇരവുകൾ പകലായി പുലരുന്നു
പതിവായി താമര പൂമേനി കണ്ടതില്ലാ...
പ്രഭയേകി ചിരി തൂകും നൂറുതമാമിന്റെ
തിരു വെട്ടം കാണുവാൻ കഴിഞ്ഞതില്ലാ...(2)
യാ ഹബിബി യാ സനദീ യാ റസൂലള്ളാ...(2)

നക്ഷത്ര മേഘമാണോ
വർണം വർഷിപ്പൂ മാനമാണോ
ദർശിപ്പാൻ ആശയേറും
തിരു മുർഷിദിൻ ഭാവമേതാ...(2)

കരയോളം വരയായും കടലോളം വർണനയും...(2)
ഏകിയാൽ തീരാത്ത ആരംഭ നബിയല്ലേ...

(നക്ഷത്ര...)

ഭൂമി അഹങ്കാരം ചൊല്ലും തിരുവാസത്താൽ
വാനം പാടും മിഅറാജിലെ വിശേഷത്താൽ...(2)
ലോകം വാഴ്ത്തുമെന്നും മുഹമ്മദ് റസൂലുള്ള
അശ്ഹദു അന്ന മുഹമ്മദു റസൂലുള്ളാ...(2)

(നക്ഷത്ര...)

ജന്നാത്തിലെ പാട്ടുക്കാരനാകാൻ
എനിക്ക് മോഹം
തിരു നബിയോരുടെ മംഗലം
കൂടാൻ എനിക്ക് മോഹം...(2)
ഹൗളുൽ കൗസറ് കുടിക്കാനൊന്നു ദാഹം
റൗള തോപ്പിൽ മയങ്ങാനൊന്നു മോഹം...(2)


ഈ ഭൂമിയിൽ ഞാനൊരു പാട്ടുകാരൻ...
ഇഷ്കിശൽ നബി മദ്ഹിന്റെ കൂട്ടുകാരൻ...
എന്റെ വേദം പറഞ്ഞ റസൂൽ പോരിശ...
ഏത് വേദിയിലും ചുണ്ടിലോ തേനിശൽ.....(2)
പാവം എന്നിൽ സ്വർഗ്ഗമേകിടള്ളാ
പാടാനവിടം ഭാഗ്യമേകിടള്ളാ...(2)