വിരുന്നുകാരനോട് | Virunnukaranod | Song Lyrics | Sahad Mathoor | Sahla VK

 


മണ്ണിലെ വിരുന്നുകാരാ അറിയണം...
മരണമെന്നൊരു സത്യമുണ്ടെന്നോർക്കണം...
മതി വരാതെ വിലസിടല്ലേ പോവണം...
മണ്ണറയിലെ വീടതൊന്നിൽ കഴിയണം...(2)

അരമനയിൽ അധിപനായ് നീ വാണത്...
അലറിടേണ്ട കേൾക്കുകില്ല ഖബറത്...
അധിപനും പതിതനും സമമാണത്...
അറിയൂ നീ വിവേചനം ഇല്ലെന്നത്...

വാശി തീർത്ത് വീമ്പു കാട്ടി നടന്നത്...
വാരിയൊരുപിടി മണ്ണിനുള്ളിലമർന്നത്...
വാനലോകം കീർത്തി കേട്ടൊരു ഇസ്മത്...
വാഴ്ത്തി ലോകം പിന്നെ മയ്യിത്തെന്നത്...

കൂട്ട് കുടുംബങ്ങളെല്ലാം വെടിയുമേ...
കൂട്ടിനാളില്ലാതെയാവും നീയുമേ...
കൂരിരുട്ടാൽ കാത്തിരിക്കും ഖബറുമേ...
കൂട്ടിനായ് കൊണ്ടോവണം നീ അമലുമേ...

കണ്ണുനീരാൽ നിത്യവും നീ കഴുകണം...
ഖൽബ് കറുത്തുള്ള കറകൾ കളയണം...
കരള് നൊന്ത് കൈകൾ രണ്ടും നീട്ടണം...
കരുണയാലള്ളാഹു കനിയും തേടണം...

ഖൽബ് നീ തിരിച്ചിടൂ മദീനയിൽ...
കാവലാണാ ദീപമിരുളിൻ പാതയിൽ...
കൈപിടിച്ചവരാരുമില്ല നിരാശയിൽ...
കൈവെടിയില്ലാ ഹബീബാ ഇരുളതിൽ...

പുളയുമാ സകറാത്തിലൊന്ന് കാണണം...
പുങ്കവർ തിരുനൂറ് കണ്ണിൽ നിറയണം...
പൂതി തീർത്ത് പുഞ്ചിരിച്ച് പിരിയണം...
പുളകമാൽ ഖബറും പിടിച്ചണയ്ക്കണം...