സ്നേഹത്താൽ ഞാനെഴുതും | Snehathal Njanezhuthum | Song Lyrics | Abinas Calicut

 


സ്നേഹത്താൽ ഞാനെഴുതും തിരു സ്നേഹ കാവ്യങ്ങൾ പ്രാണനാം നബിയെ കേൾക്കാറുണ്ടോ...
ആശിഖായ് ഞാൻ പാടും വരികളിലിശ്ഖിന്റെ ലാഞ്ചനയങ്ങത് കാണാറുണ്ടോ...


മദീനത്തു പോണോരെ കാണുന്ന നേര‌ത്ത് ഞാനും അറിയാതെ തേങ്ങീടുന്നൂ...


തൗഫീഖില്ലാതെ പങ്കിലമീ ഭൂവിൽ ഏകനായി ഞാനിന്നു മലഞ്ഞിടുന്നൂ...(2)

(സ്നേഹത്താൽ...)

തോരാത്ത കണ്ണീരായ് ഞാൻ പാടും പാട്ടിനെ മദ്ഹിൽ അങ്ങൊന്ന് ചേർത്തീടുമോ...
കണ്ണീര് പെയ്തെന്റെ കവിളിൽ നിറഞ്ഞിട്ടും സാന്ത്വനമേകാൻ വന്നില്ലല്ലോ...(2)
നിറയുന്ന പാപത്തിൻ കറയങ്ങു നീക്കിയാൽ ഹതഭാഗ്യനിന്നിത് വിജയമാണ്
ദുഖർദ്രമായുള്ള ഖൽബുമായി ഞാനിന്നും നബിയോരെ മദ്ഹിൽ പ്രതീക്ഷയിലാ...(2)

(സ്നേഹത്താൽ...)

വിനയത്തിൻ ദീപ്തമേ കാണുന്നോ ഞങ്ങളിൽ പ്രണയത്തിൻ മിസ്.ലുകളിൽ ഒന്നെങ്കിലും...
പാപങ്ങൾ ഒരുപാട് ചെയ്തു ഞാൻ കൂട്ടുമ്പോൾ അറിയാതെ പലരാവിൽ തേങ്ങിടുന്നൂ...(2)
ഓർക്കാതെ നബിയോരെ വന്നുള്ള പാപങ്ങൾ നീക്കിയൊന്നെന്നെ കൂട്ടിടാമോ..
അതിമോഹമാണെന്റെ ആഗ്രഹമെങ്കിലും അലിവാർന്ന നബിയെന്റെ ജീവനാണ്...(2)