ഇലാഹി യാമങ്ങൾ | Ilahi Yamangal | Devotional Song Lyrics | Firdhous Kaliyaroad
പോയ്കിനാക്കളോന്നാകെ വരിഞ്ഞു വിലങ്ങു തീർക്കുന്നു...(2)
ചൂടാതെ പോയെൻ... ഈ നല്ലകാലം... എങ്ങോ... എങ്ങോ...
കൊയ്ത് പോയ് വരണ്ട വസന്ത ദിനത്തിൽ യാമങ്ങൾ...
യാ റബ്ബി... മൗലാ... മൗലാ...(2)
(രാപ്പകലുകൾ...)
ആലോലം റൂഹായ് ജസദായ് നൽകിയ തമ്പുരാനേ...
ആത്മാവിൽ നൂറായ് നേരായ് പുൽകിയെന്നമ്പവനെ...
സുന്ദരം നിന്റെ കലിമത്തിൻ
ശോഭ കാണുമ്പോഴീ കണ്ണിൽ...
അമ്പരം നിന്റെ ഖുദ്റത്തിൻ
വെണ്മ കാണുന്നു ഞാൻ ഖൽബിൽ...
ഖൽബ് കാണൂ ജല്ല ജലാലെ...
യാ റബ്ബി... മൗലാ... മൗലാ...(2)
(രാപ്പകലുകൾ...)
തീരങ്ങൾ തഴുകും തിരയും...
കുളിരും കാറ്റും നൽകിയ തമ്പുരാനെ...
ദൂരങ്ങൾ ഒഴുകും പുഴയും തഴുകും മഴയും ഏകിയെൻ മന്നവനെ...
എന്തിനീ പാപ കൂമ്പാരം
വമ്പ് കാട്ടുന്നു ഞാൻ മണ്ണിൽ...
വെന്തു പോകുമീ കവിളെല്ലാം
തുമ്പ് കാണാതെയാ നാറിൽ...
കാത്തിടേണെ യാ റഹ്മാനെ...
യാ റബ്ബി... മൗലാ മൗലാ...(2)
Post a Comment