പെരുമാൾ നബി തിരു | Perumal Nabi Thiru | Madh Song Lyrics | Mahfooz Kamal | Ashraf Palappetty

 


പെരുമാൾ നബി തിരു പരിമള വദനം...
കലിമ മരതക മലർ ചൂടി...
പുലർ മഞ്ഞു പോലൊരു
കുളിർ മൊഴിയുലകിൻ...
ഖുർആൻ അരുൾ പടി വഴികാട്ടി...(2)

(പെരുമാൾ നബി...)

സുറുമയണിഞ്ഞൊരു ദിപ്ത കപോലങ്ങൾ...
സുഖമ സ്വിറാത്തുകൾ തീർക്കുകയല്ലോ...(2)
സുലഭ ദയാങ്കിത പുഞ്ചിരിപ്പൂവുകൾ
സുഭഗ സിറാജൊളി തൂകുകയല്ലോ...(2)

(പെരുമാൾ നബി...)

എരിതീ സൈകത ഭൂമികയി ഗുരു
വര്യന്റെ ലാളനയേൽക്കുന്നു...(2)
തീര തോരത്തൊരു സാഗരം തിര തല്ലി
സൂര്യന്റെ മദ്ഹുകൾ വാഴ്ത്തുന്നു...
കര കാണാത്തൊരു കടലല ജ്ഞാനത്തിൻ
കനകമുകിൽ മഴ ചാർത്തുന്നു...(2)

(പെരുമാൾ നബി...)

ഗുരുമലർ മുല്ല തൻ മദദുകളില്ലാതെ
സ്വർഗ്ഗം തുറക്കുകയില്ലാ...
ഒരു പുൽക്കൊടിയുമീ കല്പന കൂടാതെ
വെറുതെ ചലിക്കുകയില്ലാ...
വരമേകുന്നൊരു സൗഭാഗ്യ സന്നിധി
ത്വാഹാ നബിയങ്ങു മാത്രം...
കനിവാൽ തുളുമ്പുന്ന നേത്രം...
perumal nabi thiru parimala vadanam...
kalima marathaka malar chooTi...
pular manju poloru
kulir mozhiyulakin...
khuraan arul paTi vazhikaaTTi...(2)

(perumal nabi...)

surumayaninjoru diptha kapolangal...
sukhama sviraatthukal theerkkukayallo...(2)
sulabha dayaankitha punchirippoovukal
subhaga siraajoli thookukayallo...(2)

(perumal nabi...)

erithee sykatha bhoomikayi guru
varyante laalanayelkkunnu...(2)
theera thoratthoru saagaram thira thalli
sooryante madhukal vaazhtthunnu...
kara kaanaatthoru kaTalala jnjaanatthin
kanakamukil mazha chaartthunnu...(2)

(perumal nabi...)

gurumalar mulla than madadukalillaathe
svarggam thurakkukayillaa...
oru pulkkoTiyumee kalpana kooTaathe
veruthe chalikkukayillaa...
varamekunnoru saubhaagya sannidhi
thvaahaa nabiyangu maathram...
kanivaal thulumpunna nethram...