സ്നേഹപ്പൂമരമെ | Sneha Poomarame | Madh Song Lyrics | Fadhil Moodal | Muhsin Edarikode | Munawir Sinan | Jafar Irikkur

 


സ്നേഹപ്പൂമരമെ...
മോഹപ്പൊൻ സുമമേ....
താരം പോലഴകെ...
സയ്യിദരെൻ മനമെ...(2)
അനുരാഗ ഇടങ്ങളിലാത്മ
നിറം നബി പൂർണ്ണ ഹബീബവരെ...
അകതാരിലിതെന്നഭിലാഷം
പറയും ശീലുകളും മലരെ...
ത്വാഹാ സയ്യിദരെ...
സനദി സനദി നബി മദദി മദദി നബി
റഹ്മത്തീ അൻത്ത ഖുദ് ബിയദീ...(2)

(സ്നേഹപ്പൂമരമെ...)

അൽ അമിനായ് അത്‌ഭുതമായ്
അഹ്മദ് നൂറുള്ള...
ആദരമായ് ആലമിനാകെ
ഏറ്റ മലർമുല്ല...(2)
അഖിലാണ്ടം പോറ്റും...
അഹദോനെ ഏറ്റം...
അകമാലെ ചേർത്തും ഏറെ...(2)
മഹിതം സുന്ദരം... മധുരം ഈ വരം...(2)
പരിത്യാഗ മനതലം സ്നേഹ പരിമളം
നന്മ പൊൻദളം ആശ്രയമെ...(2)
കണ്ണിൻ കുളിർമയായ്...
സൽ വഴി നായകരായ്‌...(2)

(സ്നേഹപ്പൂമരമെ...)

കാവലരെ മോചകരെ
റഹ്മത്തുൽ ഉമ്മ...
സയ്യിദുൽ അമ്പിയരെ
കരുണാ നിറ വെണ്മ...(2)
അറിയേണ്ട പാത...
അകമുള്ള നേതാ...
അകതാരിൽ കൊണ്ട രാജാ...(2)
തിങ്കൾ പൊൻ മലർ...
ലെങ്കും കാമിലർ...
ഈമാനിൻ സാഗരം ഈ നബി തരും
ഓതി വേതമിന്നുൾ സാരം...(2)
ഇമ്പം പൂ നബിയിൽ...
അമ്പർ സുഗന്ധമിൽ...(2)