മനസ്സിൽ വഞ്ചന പിടി കൂടി | Manassil Vanchana Pidi Koodi | Malayalam Sufi Song Lyrics | Jawad Pazhedath | Niyas Pinangode
മനസ്സിൽ വഞ്ചന പിടി കൂടി...
അതിന്റെ മറവിൽ പല പല പരിപാടി...(2)
മണി തന്നു മയക്കാൻ വിളിക്കുന്നു പലരും മനുഷ്യത്വമില്ലാത്ത മാടോരെടാ...(2)
(മനസ്സിൽ വഞ്ചന...)
അന എന്ന കാരത്തിൽ ആടി നടന്നവർക്ക്
ആക്ര് അധപ്പതന ഗതി ആണെടാ...(2)
ധനം കിട്ടും എന്നാൽ ദൈവത്തെപ്പോലും
ദഹിപ്പിച്ച് എടുക്കുന്ന ദുനിയാവെടാ...(2)
ഇത് ദയലേശം ഇല്ലാത്ത ദുനിയാവെടാ...
(മനസ്സിൽ വഞ്ചന...)
പഠിനങ്ങൾ പഠിക്കാതെ പണ്ഡിതനായിടുവാൻ
പണി പെട്ട് നടക്കുന്നതെന്താണെടാ...(2)
പരിഹാരം കാണാത്ത പതിരായതെല്ലാം
പതിവാക്കൽ എന്തൊരു പണിയാണെടാ...(2)
ഇത് പതിനാറിലേക്കുള്ള കെണിയാണെടാ...
(മനസ്സിൽ വഞ്ചന...)
പകൽ തല താഴ്ത്തി പഴിക്കുന്നോർ പലരും
പാതിരാ പ്രേമത്തിൽ പതിവാണെടാ...(2)
പകൽ കൊള്ള നടത്തും പലിശകൾ എടുത്തും പണങ്ങൾ സമ്പാദിക്കും കൊതിയാണെടാ...
ഇത് പറയാനും പറ്റാത്ത ചതിയാണെടാ...
Post a Comment