കരുണാമൃതം | Karunamrtham | Madh Song Lyrics | Shahin Babu Tanur

 


    അൽഹംദു യാ റഹ്മാൻ....
അൽഹംദു യാ സുബ്ഹാൻ....
വശ്ശുക്രു യാ മന്നാൻ...(2)
വദ്ധിക്രു യാ ഗുഫ്റാൻ...

ഉണരും പ്രഭാത വേളയിൽ...
ഉറങ്ങാൻ ഒരുങ്ങും രാവിലും...
ഉലകിൻ പിതാവ് ആദമിൻ...
ഉള്ളം പെരുത്തു ശങ്കയിൽ...

(ഉണരും...)

ഉലകത്തിൽ തന്നെയാണോ ഞാൻ...
സുവർഗത്തിൽ ചെന്നതാണോ ഞാൻ...
കേൾക്കുന്നു മോഹ ഗീതികൾ...
മധുരം മഹൽ നശീദകൾ...

(ഉണരും...)

അർഷിങ്കലന്നു കേട്ടൊരാ...
അംലാക്കിൻ സ്നേഹ ഗീതമോ...(2)
അർവാഹുൽ ആലം ലോകമിൽ...
ആത്മാക്കൾ തന്റെ ഭാഷയോ...

(ഉണരും...)

ജന്നാത്തിലെങ്ങും പാറിടും
ജമാലെഴും തൈറാൻ കൂട്ടമോ...(2)
ആനന്ദമേകും കാഴ്ചയിൽ
അൻഹാറിനാരവങ്ങളോ...

(ഉണരും...)

പാറും സരീറിൻ വേഗമിൽ
വീശുന്ന മാരുതന്റെയോ...(2)
മാസ്മരികമായ ജന്നത്തിൻ
മദനാന്തരീക്ഷം തന്നെയോ...

(ഉണരും...)

മൗലാ... മൗലാ... മൗലാ... മൗലാ...
യാ... മൗലാ... മൗലാ... മൗലാ... മൗലാ
ഖാദിറാ.... റാസിഖാ....
ഖാദിറാ.... റാസിഖാ....

മഹോന്നതമായ ഫിറ്ദൗസിൻ
ഹരം പകരുന്ന ഗീതകളോ...
മലാഇകത്തിന്റെ മോഹനമാം
സ്വരം ശ്രുതി രാഗമേളകളോ...
സുവർണ സമാന ഗോപുരമിൽ
രസം ചൊരിയും വിദൂഷകരോ...
മഹാനബി രാജവേദ മഹാ
മഹം വചനം വിശേഷണമോ...
ആദി പിതാവരതി വിനയം അഹദവനോട് തേടുന്ന്...
അധിക മനോഞ്ജദായകമാ ആരവമാരുടെതെന്ന്...
ആദരവോടെയേക പുരാൻ നബി
ആദമരോട് മൊഴിയുന്നു...
ആദിമ ദൂതരാ നിമിഷം സുജൂദിൽ വീണു കരയുന്നു...
ആലമാകെയും സൃഷ്ടിക്ക് സബബായിടും...
അഷ്‌റഫുൽ ഹൽഖോരെ ഒളി മുഴുവനും...(2)
ആദമേ അങ്ങിലല്ലയൊ മഹ സഞ്ചയം...
തിരു മുതുകിലായതിൻ സ്നേഹത്തിൻ പരിപാലനം...
അവിടുന്ന് കേൾക്കുന്ന മധുരാരവം...
അഴകിൻ നശിദകൾ അതിസുന്ദരം...(2)
അതു നൂറിൻ തസ്ബീഹ് സ്വര മേളനം...
ഈ ഭൂവി നിന്നെന്നും കരുണാമൃതം...
അതു നൂറിൻ തസ്ബീഹ് സ്വര മേളനം...
ഈ ഭൂവിനെന്നും കുളിരാമൃതം...
طلع البدر علينا…
من ثنيات الوداع…
وجب الشكر علينا…
ما دعا لله داع…