മുസ്തഖീം | വസ്തുത ശരിക്കറിഞ്ഞോ | Musthaqeem | Song Lyrics | Sahad Mathoor | Mansoor Kilinakkode

 


വസ്തുത ശരിക്കറിഞ്ഞോ...
മുസ്തഖീം തിരിച്ചറിഞ്ഞോ... (2)
തെറ്റിനെ വലിച്ചെറിഞ്ഞോ...
തൗബ വാചകം പറഞ്ഞോ.... (2)
മുത്തകീമാരിൽ കൂടിക്കോ...
മുസ്തഫ നബിയെ പുൽകിക്കോ...(2)

(വസ്തുത...)

കൂടെയില്ലേ എന്നും സുബ്ഹാൻ...
കൂട്ടിനില്ലേ ത്വാഹാ മതിമാൻ...(2)
എന്തിനാണ് പിന്നെ ശൈത്വാൻ...(2)
പാരിലിനി വഴി മാറല്ല...
പാപ വഴി പോയീടല്ല...(2)
മന്നവൻ നൽകിയ റഹ്മത്ത്...
മറന്നിടല്ല നിങ്ങൾ നിഅ്മത്ത്... (2)
എന്തിനീ ലോകത്ത്...
സ്വത്തിനാൽ ഇസ്സത്ത്...(2)
ഓർക്ക് സദ നേരത്ത്...(2)
നാളെ നീ മയ്യത്ത്...(2)...
മുത്തകീമാരിൽ കൂടിക്കോ...
മുസ്തഫ നബിയെ പുൽകിക്കോ...(2)

(വസ്തുത...)

കഷ്ടമല്ലേ പ്രിയരേ നരകം...
രക്ഷ വേണ്ടേ മാറാം വേഗം...(2)
വൈകിടണ്ട... ഇല്ല സമയം...(2)
തിന്മകൾ വിട്ടു പിടിച്ചോ...
നന്മകൾ വർധിപ്പിച്ചോ...(2)
അന്ത്യ മൊഴി ഹഖ് ശഹാദത്ത്...
ആവണം നാവിൻ തുമ്പത്ത്... (2)
അതിനു നീ തേടിക്കോ...
അഹദിൽ കൈ നീട്ടിക്കോ...(2)
മദ്ഹുകൾ പാടിക്കോ... (2)
മധുരസം നേടിക്കോ... (2)
മുത്തകീമാരിൽ കൂടിക്കോ...
മുസ്തഫ നബിയെ പുൽകിക്കോ...(2)