നാളുമെണ്ണി കാത്തിരുന്നു യാ റസൂൽ | Nalumenni Kathirunnu Ya Rasool | Song Lyrics | Azhar Kallur | Shameer Ali Moonniyur

 



നാളുമെണ്ണി കാത്തിരുന്നു യാ റസൂൽ...
രാത്രി മുല്ലകൾ ആശ തീർക്കും യാ ഹുസൂർ...
പാപ ഭാരം പേറി ഞാനും യാ റസൂൽ...
സ്നേഹ സാരം തേടിടുന്നു യാ ഹുസൂർ...
ആഴമേറും നോവ് തീര നൊമ്പരം...
നീറി എഴുതും പ്രേമ ശകലം സുന്ദരം...

(നാളുമെണ്ണി കാത്തിരുന്നു...)

കണ്ണ് നീരും ദാരയായി...
ഖൽബുള്ളിൽ ആകെ വിങ്ങലായി...
വേവ് തീർക്കും മാരിയായി...
മഹാ രാജൻ എന്നിൽ പെയ്തിടാൻ...(2)
ഞാനൊരുക്കും സ്നേഹ രാജ്യം
കാണുമോ...
കാണുമെങ്കിൽ ഈ വിലാപം ധന്യമോ...

(നാളുമെണ്ണി കാത്തിരുന്നു...)

വീദി നീളെ ദോഷിയായി
കൺ കാഴ്ച്ച മുഴുവൻ തിന്മയായി...
നാട് നീളെ പാടി ഞാൻ
ചമയങ്ങൾ ഏറെ പുതച്ചു ഞാൻ...(2)
ആട്ടിടല്ല ഹൗൾ അടുക്കും നേരമിൽ...
ആട്ടിയെങ്കിൽ നേട്ടം എന്തെൻ ചെയ്തിയിൽ...