അരുമ റസൂലിൻ അശകൊത്ത നാരി | Aruma Rasoolin Ashakotha Nari | Khadeeja Beevi Song Lyrics | Hafiz Mubashir Perinthattiri | Swadique Azhari Perinthattiri
അരുമ റസൂലിൻ അശകൊത്ത നാരി
പൊന്നൊളിവേ ബീവി ഖദീജാ...
അധിപതിയവനിൽ ഉലകിൻ നായകരിൽ
തണൽമരമാക്കിയ പുകൾ റോജാ...(2)
(അരുമ റസൂലിൻ...)
ചിന്തനീയം ബീവി
ജീവിതവനിയിലെ
ചന്ദ്ര നിലാവൊളി മിക ശോഭ...
സുന്ദരനാമൊരു മാരനുമന്നവൻ പകൽ നിഴലാക്കിയതും തൂബാ...
മങ്ക ഖദീജാബി പുഞ്ചിരി തൂകി...
ലങ്കും ഹബീബിന്റെ തിരു കരം പൂകി...
ലങ്കും ഹബീബിന്റെ തിരു കരം പൂകി...
(അരുമ റസൂലിൻ...)
ജന്നാത്തിൽ മിക നാരികൾക്കാകെയും നേതാവാണെൻ പൊന്നുമ്മാ...
കിന്നാരം ചൊല്ലി ഫാത്തിമ ബീവിയെ പോറ്റി വളർത്തിയ തേനുമ്മാ...
മുത്ത് റസൂലിന്റെ സുഖ ദുഃഖ മേറി...
നിത്യം ഹബീബരിൽ സമാധാനം കൂറി...
നിത്യം ഹബീബരിൽ സമാധാനം കൂറി...
Post a Comment