വേണ്ടാ വേണ്ടാ ചുടു ചോര വേണ്ടാ | Venda Venda Chudu Chora Venda | Song Lyrics | Thwaha Thangal Pookkottur

 


ഒരു ജീവന്റെ പിടയൽ
കൊതിക്കും മനുഷ്യാ...
കേൾക്കണേ ഈ ഗാനം
ഈ നാടിൻ വിലാപം...(2)
പിറക്കുന്ന മുന്നേ അനാഥ ബാല്യങ്ങളെ
തീർത്തുള്ള ക്രൂരത മാപ്പുള്ളതോ... സഹിക്കാവതോ...(2)
വേണ്ടാ വേണ്ടാ ചുടു ചോര വേണ്ടാ...
വേണ്ടാ വേണ്ടാ കണ്ണീരു വേണ്ടാ...

മരിച്ചോന്റെ ഉമ്മാക്ക് മകനാവുമോ നീ...
നീ കൊന്നോന്റെ മക്കൾക്ക് തുണയേകുമോ നീ...
നിൻ പക തീർത്ത ദുരിതം
അതോർക്കുന്നുവോ നീ...
ഇനി ഒരുപാട് കണ്ണീരിൻ കാരണമാ നീ... കൊലയാളിയാ നീ...
വേണ്ടാ വേണ്ടാ ചുടു ചോര വേണ്ടാ...
വേണ്ടാ വേണ്ടാ കണ്ണീരു വേണ്ടാ...

പല കൊടികൾക്ക് കീഴിൽ
നടന്നെങ്കിലെന്താ...
പല സിദ്ധാന്ത ചിന്തകൾ
ആയെങ്കിലെന്താ...
നീ അവനല്ല അവൻ നീയുമല്ല പിന്നെന്താ...
ഞാൻ മാത്രം ശരിയെന്ന
ദുർവാശിയെന്താ...
വാക്കിനെ വാക്കാൽ തടുക്കാതെ ആയുധം
ചീറ്റുന്ന ഭീരുക്കളാവാതെ നാം...
മനുഷ്യന് ഉടയോൻ കനിഞ്ഞുള്ള ജീവിതം
അറുത്ത്‌ മാറ്റുന്നവരാകല്ലെ നാം... മനുഷ്യരാകാം...
വേണ്ടാ വേണ്ടാ ചുടു ചോര വേണ്ടാ...
വേണ്ടാ വേണ്ടാ കണ്ണീരു വേണ്ടാ...

ക്ഷമിക്കാൻ പഠിക്കേണം
എൻ കൂട്ടുകാരാ...
പൊറുത്താൽ വരുന്നത്
സന്തോഷ ധാരാ...
കെടുത്താം പകയുടെ ആളുന്ന ജ്വാലാ...
കൊടുക്കാം ഹൃദയങ്ങളിൽ സ്നേഹ പ്രതീക്ഷ...
നിൻ വാളിനാലെ വെട്ടി വീഴ്ത്താതെ നീ...
അവൻ കരം ചേർത്ത് പിടിച്ചീടണം...
ജീവിക്കണം നിങ്ങൾ ഒന്നിച്ച് അത് കണ്ട്
വർഗ്ഗീയ രാഷ്ട്രീയം തല താഴ്ത്തണം... നാട് നന്നാവണം...
വേണ്ടാ വേണ്ടാ ചുടു ചോര വേണ്ടാ...
വേണ്ടാ വേണ്ടാ കണ്ണീരു വേണ്ടാ...