മുസ്തഖീമിൽ മുന്നം മുഖീമായ് | Musthaqeemil Munnam Muqeemay | Madh Song Lyrics | Abinas Calicut
മുസ്തഖീമിൽ മുന്നം മുഖീമായ് ഉള്ളൊരു നൂറെ...
മുസ്തഫരായ് ഹൽഖിൽ വിളങ്കും യാ റസൂലേ...(2)
ആലമുൽ അർവാഹിൽ നൂറിലും നൂറാണേ...
അര്‍ഷിലെ ബുസ്താനിൽ വീശിടും കാറ്റാണേ...(2)
അഴകിലും അഴകായ് വിരിയും അരുമകനിയേ യാ റസൂലേ...
(മുസ്തഖീമിൽ...)
മിസ്‌ഖൊളിവാൽ സുഖ ഗന്ധം
മുത്തുകളാൽ നൽകീലെ...
ഖമറൊളിവാൽ തിരു വജ്ഹും
വിശ്യമിതിൽ പ്രഭയുമിതേ...(2)
സ്നേഹമോ മേഘാമൃതം... പുഞ്ചിരി പുഷ്പാമൃതം...(2)
തെന്നലാകും ആർദ്രവം സയ്യിദാണ് താരകം...
(മുസ്തഖീമിൽ...)
സൽഗുണമാൽ സൗമ്യമതാൽ
സന്മാർഗം ചൊല്ലിയിലേ...
സ്മരണകളിൽ ത്യാഗത്തിൻ
കനലുകളാൽ തെളിയുമീതെ...(2)
നാമമോ ജന്നാത്തിലും... ലെങ്കിടും ശുഭ സൗഭഗം...(2)
തേടുമി നിത്യാമൃതം നൽകുമോ ആ സാഗരം...
Post a Comment