ഇശ്ഖിൻ മഹാ രാജാക്കൾ | Ishqin Maha Rajakkal | Song Lyrics | Hafiz Mubashir Perinthattiri
ഇശ്ഖിൻ മഹാ രാജാക്കൾ
തന്നുടെ ഹൃദയം നിറിയുതിർന്ന...
ഇശലിന്റെ വരികളെ പ്രേമിക്കുന്നു ഞാൻ...
ഇടറുന്ന മനസ്സിലെ വേദനകളകറ്റുന്ന മദ്ഹിന്റെ സ്വരങ്ങളെ സ്നേഹിക്കുന്നു ഞാൻ...(2)
وَمُنْذ الْزمْت افْكَاري مَدائِحهُ... وَجدتهُ لِخلَاصِي خيْر مُلْتزمِ...(2)
(ഇശ്ഖിൻ മഹാ രാജാക്കൾ...)
തളർന്നുള്ള നഫ്‌സാലെ... തകർന്നുള്ള മനസ്സാലെ...
തണൽ തേടി ബൂസ്വൂരിയോർ രചിച്ച ബുർദാ...
തരംഗങ്ങൾ പണിതുള്ള വരി ലോകർ നെഞ്ചിലേറ്റി... തകർന്നടിഞ്ഞകങ്ങളിൽ
മികച്ചു ബർദ...
അവരുടെ അജബുകളനവധി അനുഭവിച്ചതൃപമാം അക്ഷരത്തിൽ അഹദിന്റെ
രിളയുണ്ടല്ലോ...
അതൃപ്പപ്പു നബി തിങ്കൾ അനുഗ്രഹിച്ചാ വരികൾ
ആനന്ദത്താലിവരിന്നും പാടിടുന്നല്ലോ...
അവരന്നാ ജന്നാത്തിന്റെ പടി കേറും സമയത്ത്...
അകമെരിഞ്ഞിരിക്കുമെൻ മനം കാണുമോ...
അവരുടെ തിരു കരം കനിഞ്ഞിടുമോ...
തിരു ത്വാഹാ റസൂലള്ളാ മനം നിറഞ്ഞാഹ്ളാദിച്ച...
ഹസ്സാനും ബിൻ കഅ്ബോരും ജന്നാത്തേറുമ്പോൾ...
തിരു മദ്ഹൊരുപാട് പാടി കരഞ്ഞതിലായി പിരിഞ്ഞ്...
അവർ കൂടെ ജന്നാത്തേറാൻ വിധിയേകുമോ...
حاشَاهُ انْ يحرمَ الراجي مَكَارمَهُ...
اوْ يَرجعَ الْجار مِنْهُ غَيْر مُحترمِ...(2)
(ഇശ്ഖിൻ മഹാ രാജാക്കൾ...)
മനദാരിൽ ആശ പെരുത്ത്...
മെഹബൂബിൻ മദ്ഹുമുരത്ത്...
മദീനാ മഹാരാജാവിൽ മാനസവും ചേർത്ത്... മലബാറിൻ മദീനത്തെ...
മഹബ്ബത്തിൻ മലർ മുത്ത്... മഹനീയ്യരാം കുണ്ടൂരിലെ മാദിഹരാം സത്ത്...(2)
അവരുടെ അകമറിഞ്ഞനുരാഗമലിഞ്ഞുള്ള വചനങ്ങൾ...
ആശിഖിന്റെ അകതാരിൽ ആനന്ദമല്ലോ...
ആരംഭപ്പൂവായ മുത്ത് നബിയുടെ ഹള്റത്തിൽ അണയുവാൻ
അവരന്ന് പാടിയതല്ലോ...
അവർ നാളെ അശ്റഫുൽ ബശറോരെ അരികത്ത്...
അണയുന്ന നേരത്തെന്നിൽ കരം നീട്ടുമോ...
അവരെ സ്നേഹിച്ചൊരു സബബാൽ കൂടെ കൂട്ടുമോ...
ഒരുപാട് പാടി നടന്ന് ഒരു പാവന സ്നേഹമറിഞ്ഞ്...
ഒരു നാളാ തിങ്കൾ ത്വാഹാ പൂമുഖവും കണ്ട്...
ഒളി ലെങ്കി ഖൽബ് നിറഞ്ഞ്...
ഒരുവനള്ളാവിലലിഞ്ഞ്...
ഒരു നല്ല വിട ചൊല്ലാൻ വിധി കൂട്ടണേ...
انْ لَمْ يَكُنْ فِي مَعَادي اخذا بيَدي... فَضْلا وَالا فَقُلْ يَازلَّةَ الْقَدمِ...
Post a Comment