കണ്ണ് ചിമ്മിയെൻ | Kann Chimmiyen | Song Lyrics | Howshib Muthanoor | Abid Puliyakkode

 


കണ്ണ് ചിമ്മിയെൻ... ഖൽബിനുള്ളിലെ...
ആശ ചൊല്ലിടാം... ആറ്റൽ നബിയെ...
വന്നു കണ്ടിടാൻ... വെന്തുരുകിടും...
കൊച്ചു പ്രേമിയെ... കേൾക്കു തിങ്കളെ...
ആ...
തീരത്തൊന്ന് വന്നണഞ്ഞ്
താരത്തോടായ് ചൊന്നിരുന്ന്
താളമില്ലാതാടും ഹൃത്ത് കഴുകിടേണം
പാതിരാവിലായ് കിടന്ന്
പാപമെല്ലാമേറ്റ് ചൊന്ന്
പരിശുദ്ധ പരിമളമേറ്റിടേണം...
വിധിയിതെങ്കിലും വദന കാന്തിയെ...
ഖൽബിലേറ്റി ഞാൻ തേടും...
വരിയിലെങ്കിലും മദ്ഹ് പെയ്തില്ല
ചിന്ത മാറും ലോകം...

(കണ്ണ് ചിമ്മിയെൻ...)

കാണും മിഴിയുടെ മൗനം...
കനവിലണയുവാൻ തേടുന്നോ...
മാനം വിതറിയ മുകിലും
മധുരമായ് ശിരസേറ്റിയോ...
ഓരോ...
പുലരികളും മെല്ലെ അകലുകയായ് വീണ്ടും...
ആരോ
ശ്രുതി പകരും പാട്ടിൽ തിരു പുകളായ് വീണ്ടും...(2)

(കണ്ണ് ചിമ്മിയെൻ...)

നിത്യം മുത്തിൻ നാമം
നിസ്കാരത്തിൽ പോലും
ബാങ്കിൻ ചന്തം ചിന്തും കനി...(2)
ഓ...ഓ... പ്രഭാ...
സ്‌നേഹാർദമാം...(2)