യാ മന്നാൻ | Ya Mannan | Devotional Song Lyrics | Suhail Koorad | Firdhous Kaliyaroad | Jafar Vallapuzha
യജമാനാ...
ഹിതമഹിതവുമഖിലമമയ്ത്ത
ശാജഹാനാ...(2)
സദാ സുധാ തരും
സ്വമദിനില്ല സമാനാ...
നിതാന്തസ്ഥാനിയാ അബദൻ
ഹൂ ഇലാഹുനാ...
ആദി നിലാവല്ലേ ഹു അള്ളാഹൂ...
ആദ്യന്ത്യം നീയല്ലേ ജല്ല ജലാലു...
ആധിയകറ്റില്ലേ പരമ ദയാലു...
ഹന്നാനേ മന്നാനേ
പെരിയോനേ റഹ്മാനേ...
(ഖിദമിലധിപൻ...)
സഹസ്ര സംവത്സരം
സ്തുതിയോതുകിലധരം
സമമോ സ്വമദോൻ്റെ
നിഅ്‌മത്തിന്നായി പകരം...(2)
ഹീരാരുണ സൗകുമാര്യം
നീ പകരും സുന്ദര മന്ദിരം
തീരാസുഖ പാരാവാരം
തിരതല്ലും സ്വർഗ്ഗതലം
സൗഖ്യത്തിന്നിന്ദ്രജാലം
വാക്യാതീതം സൃഷ്ടിജാലം...
സർവ്വമമയ്ത്ത്
സൃഷ്ടിസമഷ്ടിയിൽ
കനിവിൻ വൃഷ്ടി
ചൊരിച്ചൊരു ശക്തി...
ലാ മൗജൂദ ഇല്ലാഹൂ...
ലാ മശ്ഹൂദ ഇല്ലാഹൂ...(2)
ഇഹ്സാൻ ഹെ തേരാ
മേരീ ഏക് ഏക് സാൻസ് പർ...
ദഡക് താഹേ ദിൽ മേരാ
തേരീ തഅരീഫോ ശുക്റ് പർ...(2)
വോ ഹെ മോലാ...
സബ് സെ ബാലാ...
വോ ഖുദാ വാലാ...
സകലങ്ങൾ
സ്വമദോൻ്റെ ദൃഷ്ടാന്തങ്ങൾ
സ്തുതി പാടീടുന്നു ഞങ്ങൾ
സ്ഫുലിംഗത്തിൽ നിന്നേകണേ കാവൽ...
(ഖിദമിലധിപൻ...)
ബീജമിൽ ജനിവീചിയേകിയേ...
കൂജനം ചതുർവേദം പാകിയേ...
നീചനും നജ്മേകി പാരിൽ...
നീ ചിരാതാകണമകതാരിൽ...
നിരാശ്രയൻ നിജമായ്...
നീ മാത്രമാ ഖസമാ...
ഇതെഴുതും ഖലം...
അതിലുള്ള ജലം...
അവൻ കനിഞ്ഞതില്ലേൽ വിഫലം...(2)
ആലമാകെയും നീ...
അലിവുള്ളവൻ നീ...
അലിഫിൻ്റെ പൊരുളല്ലെ നീ...
അമരനാണ് നീ...
അജരനാണ് നീ...
അജ്മലുല്ലിഖാഇൻ നിയതി നീ...
അലമാലസമാനം
അലങ്കാരം ചൊന്നാലും...
അതുലമനന്തപ്പൊരുൾ തീരം കാണുമോ...
മഅ്‌രിഫത്തൂട്ടിടേണേ...
മഗ്ഫിറത്തേകിടേണേ..
മന്നാനെ ഔദാര്യത്താൽ
സുരപതിയേകണേ...
യാ അല്ലാഹ് മുജ്കോ
സലാമത്ത് ദേ...
യേ ഫഖീർ കോ തെരീ
റഹ്മത്ത് ചാഹിയേ...(2)
Post a Comment