തിരു മദ്ഹ് | തീരാ മഴ മുകിലോ | Theera Mazha Mukilo | Madh Song Lyrics | Rahoof Azhari Ackode | Rashid Calicut
തീരാ മഴ മുകിലോ...
തിരു മദ്ഹാലീ അധരം...
തിരയും പ്രണയത്തിൻ വഴിയോ....
തീരം നബി വദനം...
മിഴി പുണരുന്നൊരു നഗരം...
ചാരെയൊന്നിവൻ ചേരും കഥയോ...(2)
കനവിൽ പൂമുത്ത്...
വരുമെന്നോർത്തിട്ട്...
കണ്ണിന്നിമച്ചെണ്ട്...
കാണാനിരിപ്പുണ്ട്...
ചേരുന്നൊരു സമയം വന്നില്ലേ...
പതിവായ് ഇവനകമോ കാത്തില്ലേ...
(തീരാ മഴ മുകിലോ...)
രാഗങ്ങൾ തീരുമൊരനുരാഗം...
ഈണങ്ങൾ തോറും അതേ കാവ്യം...
താരാപഥങ്ങളിലും സുഖജാലം
ആ പൂമുഖം...(2)
ഇരുളിൽ നിലാവുപോലെ...
ഇറയോന്റെ സ്നേഹ നൂറേ...
പരിശുദ്ധരേ റസൂലേ...
പരിപൂർണ ദീനിനൊളിവേ...
കരുണാമയൻ അള്ളാന്റെ സ്‌നേഹിതരേ...
(തീരാ മഴ മുകിലോ...)
കാലം ഇരുൾ നിഴലിൽ പതിയെ...
കണ്ണീരു പെയ്തൊഴിയും നദിയെ...
കാതം പതി മക്ക പുരിയിൽ
വന്നു നബീ...(2)
മധു മാനസം നുകർന്ന്...
അടിമത്വമോ മറന്ന്...
അസ്.വദ് ബിലാല് നിന്ന്...
നബി തങ്ങളെ പുണർന്ന്...
കരുണാമയൻ അള്ളാന്റെ സ്‌നേഹിതരേ...
Post a Comment