ഖമറിൻ പ്രഭ വിതറും നൂറ് | Qamarin Prabha Vitharum Noor | Madh Song Lyrics | Nasif Iringallur & Team
ഖമറിൻ പ്രഭ വിതറും നൂറ്...
ഖലമിൽ തീരില്ലാ ചേല്...(2)
അനുരാഗികളിൽ കുളിരേകും നാഥനിൻ വരമാ ഖൈറ്...
മരുഭൂവിലണഞ്ഞൊരു മലര്....
മധുരിക്കും വജ്ഹൊളിവ്...(2)
മാലോകരിലാകെ സൽവഴി
പാകിയുള്ളൊരു നിറ ബദ്റ്...
അൻത ശംസുൻ അൻത ബദ്റുൻ...
അൻത നൂറുൻ ഫൗഖ നൂർ...(2)
(ഖമറിൻ പ്രഭ...)
മിഹ്റാജ് രാവജബ്.... ആ...
മിഹ്റാജ് രാവജബിൻ താരം..
ഇറയോനവനിൻ നബി വരദാനം
ഈ മണ്ണിലെ ഗന്ധ മലർഹാരം
ഇഖ്ലാസിലലിഞ്ഞ ചമൽക്കാരം...
കാരുണ്യ ഹബീബവരാം ത്വാഹ...
കാലങ്ങളിലേകിയ വിശ്വ പ്രഭ...(2)
കാദങ്ങൾ താണ്ടിയവർ ഹിജ്‌റ
ഫർഹത്തായ് മദീന ചേർത്തിയതാ...(2) ആ....
കരകാണാ സാഗരമവര്....
കനിവിൻ കതിരായൊരു നിറവ്...(2)
മാലോകരിലാകെ സൽവഴി പാകിയുള്ളൊരു നിറ ബദ്റ്...
അൻത ശംസുൻ അൻത ബദ്റുൻ...
അൻത നൂറുൻ ഫൗഖ നൂർ...(2)
(ഖമറിൻ പ്രഭ...)
അസ്ഹാബിൻ തണല്... ആ....
അസ്ഹാബിൻ തണലായ് നിന്നവര്...
അഹദോന്റെ സന്നിധി കണ്ടവര്...
അഴകാലെ മദീന രചിച്ചവര്...
സൽ പാത വരച്ചു ഗമിച്ചവര്...
പറയാനതു തീരില്ലാ പുകള്...
കമാലിന് കഴിയില്ലാ മദ്ഹ്...(2)
അഖിലങ്ങൾ പടച്ചതുമാ സബബ്...
അലങ്കാര ഹബീബാവരെൻ നിനവ്...(2 )ആ....
കരകാണാ സാഗരമവര്...
കനിവിൻ കതിരായൊരു നിറവ്...(2)
മാലോകരിലാകെ സൽവഴി പാകിയുള്ളൊരു നിറ ബദ്റ്...
അൻത ശംസുൻ അൻത ബദ്റുൻ...
അൻത നൂറുൻ ഫൗഖ നൂർ...
Post a Comment