മദീനത്തെ മധു മലരേ | Madeenathe Madhu Malare | Song Lyrics | Hafiz Mubashir Perinthattiri | Swadique Azhari Perinthattiri

 


മദീനത്തെ മധു മലരേ മെഹബൂബ്‌ തിങ്കളെ...(2)
ഈ പാവം പാപി പാടി തേടി യാ നബീ...
ഈ പാരിൽ ശ്രേഷ്ഠരായ യാ ഖൈറന്നബി...
മഹിമയൊത്ത തേന്മലരെ മദദേ മുസമ്മിലെ...(2)
ഈ പാപി മദ്ഹ് പാടി മദദ് തേടിയെ...
ഇരു ലോക വിജയ സബബവരെ സയ്യിദേ...

(മദീനത്തെ മധു മലരേ...)

പുണ്യ മദീനത്തെ രാജാ...(2)
പൗർണമി തോൽക്കും സിറാജാ...(2)
കഥനം പേറിയലയും സ്‌നേഹി ഞാൻ പാടി...
മോഹം ഞാൻ ചൂടി...(2)
മധുരം വിടരും മദീനാ...(2)
മനം നിറയും ത്വയ്‌ബ...(2)
ആ പാരിൽ വന്നു നേരിൽ സലാം ചൊല്ലണം...
ഞാൻ പാടിയ ഗീതങ്ങൾ ചാരെ പാടണം...
ആ പച്ച ഖുബ്ബ ചുവടെയൊന്നണയണം...
എൻ നോവുകൾ തീർത്തൊന്ന് ശാന്തി നേടണം...
മദീനത്തെ മധു മലരേ യാ റസൂലേ...

(മദീനത്തെ മധു മലരേ...)

എന്റെ ഖൽബിലെ തെളിമാ...(2)
കണ്ടിടാൻ വെമ്പുന്നവനാ...(2)
കനവിൽ ഒന്നണയാൻ ദാഹീ ഞാൻ തേടി... മോഹങ്ങൾ കൂടി...(2)
കനിവിൻ കടലേ നബീനാ...(2)
കരളേ ഹാദീനാ...(2)
ഇരുളാർന്ന ഖബറിൽ വന്നിടണേ സയ്യിദെ...
ശഫാഅത്ത് നൽകി കാത്തിടണേ ജയ്യിദെ...
തിരു ഹൗളിൻ പാനം നൽകി ദാഹം തീർക്കണേ...
സുവർഗത്തിൽ ചാരെ വന്ന് മദ്ഹ് പാടണേ...
മദീനത്തെ മധു മലരേ യാ റസൂലേ...