കനിവാണെൻ നബി | കനവാകെ നിറയുന്നു | Kanavake Nirayunnu | Song Lyrics | Sahad Mathoor

 


കനവാകെ നിറയുന്നു എൻ
നൂറിൻ ചരിതങ്ങൾ...
നിഴലായി വരുമോ എൻ
തിരുനൂറുമഴകായി...
ഇശ്ഖിനാൽ ചേരൂ...
നഷ്ടമാവില്ലാ...
ഖൽബോരമാകേ....
ആ തിരു നൂറാ...
ചുണ്ടുകൾ മൊഴിയും
സ്വലവാത്തിനാലേ...
ഇശ്ഖിനാൽ അലിയാം...
ആ തിരുനൂറിൽ...
മദ്ഹിൻ വരിയും
ഒരു കാലത്തിൻ കഥയേ...
നബിയിൽ അലിയാൻ
ദിനമേറെ കൊതിയാണേ...
ഇരുളിൽ തെളിയും
ആ നക്ഷത്രത്താലും...
പ്രണയം പറയാൻ
ദിനമേറെ തിരയും ഞാൻ...

(കനവാകെ നിറയുന്നു...)

ഇഹലോകമിൽ പാറിടുവാൻ...
കൊതിയെന്നെയും പിടികൂടിയേ...
പിടയുന്ന എൻ ഖൽബോരമിൽ
കുളിരായ് വരും തിരു ത്വാഹയാം...
ഖൽബിലെ വിങ്ങൽ
തേങ്ങുന്നു ഞാനും...
ആ തിരു നൂറും
കുളിർ തെന്നലായ്...(2)

(കനവാകെ നിറയുന്നു...)

മദ്ഹിൻ ഇശൽ പാടുന്നൊരീ...
പതികനിലും തുണയാകണേ...
കനവേറെയും നിറമേകിടാൻ...
തിരു നൂറിനേ തിരയുന്നു ഞാൻ...
ചന്ദ്രനും തോൽക്കും സൗന്ദര്യമാലും...
കണ്ണിനാൽ കാട്ടി തന്നിടണേ...(2)