Islamic Mashup Song Lyrics | Nisamudheen Puthoormadam & Team

 


ത്വാഹ നിലാ പൂമഴയായി പെയ്തൊഴിയുന്നിതാ...
ത്വലഅ നല്ല ശീലൊലിയാൽ പാടിടുന്നിതാ...(2)
يا رسولنا سلام... يا حبيبنا سلام...(2)
മാനസമേ എൻ കനവിൽ ഹബീബ് വരുന്നതെന്നാണ്...
മാറ്റൊലികൾ തേടി നടന്ന് ഖൽബ് നിറയുവതെന്നാണ്...(2)
മലരാം മദീനയായ് മദ്ഹോതും ശീലിതാ...
മദ്ഹോതും ശീലിനാൽ മദ്ഹോതി പാടിടാം...

അകലെ ഓർമകൾ വസിക്കുന്നൊരിടമാണ്...
അരികിൽ ചേർന്നിടാൻ കൊതിക്കുന്നൊരഴകാണ്...(2)
എന്നും മദീനത്തായെന്റെ മദ്ഹൊഴുകും...
ഒന്നു കാണാനായെൻ ഖൽബും കൊതി പറയും...(2)
മതി മലരേ... മധുവഴകേ... മതി നബി മെഹബൂബേ...(2)
വദനം നിലാവിനഴകാണ്... വരികളിലേറും ശ്രുതിയാണ്... വചനമതാത്മ സുഖമാണ്... വഴികളിൽ സുഗന്ധപ്പൂ മണമാണ്...(2)
അജബുകളനവധിയാൽ വിരിഞ്ഞൊരു മലരാണ്... അഹദവനഖിലരിലായ് കനിഞ്ഞൊരു നബിയാണ്...(2)

അഴകായ് മരുഭൂവിൽ കുളിർ തെന്നലേ...
അജബായ് ഉദിക്കൊണ്ടെൻ കണ്ണിന്നൊളിവേ...
അതിലെങ്കി തിളങ്ങിടും പുണ്യ മദീനാ...
അണയാൻ അധിയായെൻ ഉള്ളിൽ കൊതിയായ്...(2)
മദ്ഹിന്റെ ഈണം... മനസ്സിന്റെ താളം...
സയ്യിദുൽ കൗനൈനി എൻ നിനവ്...
മുല്ലമലർ രാജാ... അമ്പിയ തൻ രാജാ...
അർശിലും കുർസിലും തിളങ്ങും നൂറ്...
ഒന്ന് ചിരിച്ചാൽ ത്വാഹാ...
ഒന്ന് ചിരിച്ചാൽ എൻ മുത്ത്നബിയധരം
മുല്ലമലർ വിരിഞ്ഞ പോലെ...
ഒന്നു മൊഴിഞ്ഞാൽ എൻ പുണ്യ ഹബീ വചനം
മുത്ത് മണി പൊഴിഞ്ഞ പോലെ...(2)
എന്നും കാത്ത് കാത്ത് ഞാനുറങ്ങും
ത്വാഹ കനവിലൊന്നണഞ്ഞിടാനായ്...
എന്നും ആശയോടെ കാത്തിരിക്കും
എന്റെ ഖൽബിന്നുള്ളം കുളിരണിയാൻ...(2)

ഹിറയിലെ തെന്നലറിഞ്ഞിടലായ്...
ഇഖ്റഇൻ മന്ത്രം ഒരുങ്ങിടലായ്...
ഇറയവൻ തന്റെ വചനമതായ്...
വിശുദ്ധ കലാമുമിറങ്ങിടലായ്...(2)
തെന്നിതെന്നും ഓമൽ കാറ്റേ...
ഇഷ്ടം പാടാൻ എത്തും കാറ്റേ...
മുത്തിൽ എന്റെ സലാം ചൊന്നാട്ടേ...
പാവം എന്നുടെ കഥ കേട്ടാട്ടേ...
കണ്ണീരൊപ്പം ഞാനേ...
കൈകൾ നീട്ടും കോനേ...
ഖൽബിന്നുള്ളിൽ ദാഹം കൂടി...
മുത്തിനെ കണ്ണിൽ കാണാനായി...
യാസയ്യിദീ... യാ സനദീ...
ആമിന ബീവിക്കോമൽ നിധി...
ആറ്റക്കനീ ആരോമൽ തണീ....
ആഖിറ നാളിലെൻ മദദീ...
പാലകനേകി തന്ന നബി...
പാലൊളി ചന്ദ്രനാണ് ഹബീ...
പാവന ദീനിൻ പൊൻ പുലരി...
പാരിൽ ചൊരിഞ്ഞ ത്വാഹാ നബി...

അഴകതിലോ സമമില്ലാ...
തിരു നബി അഴകതിരില്ലാ...(2) ആ....
തിരു നബിയോരിൽ സലാമും ചൊല്ലി... ആ...(2)
അരികെ വരുന്നു ഹജറും...
മതി നബിയോരുടെ വിളിയും കേട്ടാൽ
മടി കൂടാതെ ശജറും...
തിരു മദ്ഹെഴുതിയ കവികൾ...
തീർന്നതുമില്ല നബി പുകൾ....
ആ....
തിരു പുകൾ എഴുതിയ കഥകൾ...
തീരുകയില്ല നബി പുകൾ...
അക്ഹലുൽ ഐനൈനി നബീനാ...
അജ്മലുൽ ഖദ്ധയ്നി യാ റസൂലാ...(3)