എന്‍ ഖല്‍ബ് തരാം | En Qalb Tharam | Song Lyrics | Shahin Babu Tanur
എന്‍ ഖല്‍ബ് തരാം എന്‍ കരള് തരാം
ഇന്നൊന്നു വന്നൂടേ...
ഹബീബെ അങ്ങേക്കായെല്ലാം നല്‍കാം
ഞാന്‍ എന്നിലണഞ്ഞൂടേ...(2)
എന്‍റെ മഹ്ബൂബേ.... എന്‍റെ മഅ്ശൂഖേ...
ഇന്നൊന്ന് വന്നൂടേ... എന്റെ ഖൽബിൽ ചേര്‍ന്നൂടേ...(2)
(എന്‍ ഖല്‍ബ് തരാം...)
പാപമതേറെ ചെയ്തിവന്‍ കനിവിന്നായ് മദ്ഹോതുന്നേ...
പാത്തു പതുങ്ങി മദീനയെ പുണരാന്‍ ഇവനും തേങ്ങുന്നേ...(2)
പാവം വിലങ്ങായ് നില്‍പ്പാനറിയാം എന്‍റെ മഅശൂഖേ...
പാപം പൊറുത്തെന്‍ പരിമള ഭൂമിയിലെന്നെ ചേര്‍ത്തിടണേ...
എന്‍റെ മഹ്ബൂബേ... എന്‍റെ മഅ്ശൂഖേ...
ഇന്നൊന്ന് വന്നൂടേ... എന്റെ ഖൽബിൽ ചേര്‍ന്നൂടേ...(2)
(എന്‍ ഖല്‍ബ് തരാം...)
സമ്പത്തില്ലാ സമ്പാദ്യങ്ങള്‍ ഒന്നുമെ ഇന്നില്ലാ...
ത്വയ്ബയിലെത്താന്‍ മാര്‍ഗമതൊന്നും കണ്ണില്‍ കണ്ടില്ലാ...(2)
അമലും ഇഖ്ലാസും തഖ്വയിലും ഏറീട്ടൊന്നില്ലാ...
സ്നേഹിക്കാനറിയില്ലാ എന്നില്‍ ഹുബ്ബല്ലാതില്ലാ...
എന്‍റെ മഹ്ബൂബേ... എന്‍റെ മഅ്ശൂഖേ
ഇന്നൊന്ന് വന്നൂടേ... എന്റെ ഖൽബിൽ ചേര്‍ന്നൂടേ...
(എന്‍ ഖല്‍ബ് തരാം...)
കഥനക്കഥകള്‍ ഏറെയതുണ്ട് ഒന്ന് കനിഞ്ഞിടണേ...
ഖല്‍ബ് തുറന്നൊരു കാര്യം പറയാന്‍ സവിധം ചേര്‍ത്തിടണേ...
അങ്ങാണെന്‍ ഇരു വീട്ടിലും രക്ഷ കൈവിട്ടേക്കരുതേ...
അങ്ങേക്കായ് ഞാന്‍ എല്ലാം നല്‍കാം
ഇനിയും വൈകരുതേ...
എന്‍റെ മഹ്ബൂബേ... എന്‍റെ മഅ്ശൂഖേ...
ഇന്നൊന്ന് വന്നൂടേ...
എന്‍റെ ഖല്‍ബില്‍ ചേര്‍ന്നൂടേ....
Post a Comment